കാത്തിരിക്കുക, മെസ്സിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുന്നു, ഇന്റര്‍ മയാമി അല്‍ നസ്ര്‍ പോരാട്ടം ഫെബ്രുവരി ആദ്യം

അഭിറാം മനോഹർ| Last Modified ചൊവ്വ, 12 ഡിസം‌ബര്‍ 2023 (14:41 IST)
റിയാദ് സീസണ്‍ കപ്പില്‍ പങ്കെടുക്കുമെന്ന് മെസ്സിയുടെ ക്ലബായ ഇന്റര്‍ മയാമി സ്ഥിരീകരിച്ചു. ഇതോടെ ജനുവരി 29ന് അല്‍ ഹിലാലിനെയും ഫെബ്രുവരി ഒന്നിന് റൊണാള്‍ഡോയുടെ ടീമായ അല്‍ നസറിനെയും ഇന്റര്‍ മയാമി നേരിടും.

ക്ലബ് ഫുട്‌ബോളിലും രാജ്യാന്തര കരിയറിലുമായി 35 തവണയാണ് മെസ്സിയും റൊണാള്‍ഡോയും പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. ഈ മത്സരങ്ങളില്‍ മെസ്സിയുടെ ടീമുകള്‍ 16 തവണ വിജയിച്ചപ്പോള്‍ 10 തവണ റൊണാള്‍ഡോയുടെ ടീമുകള്‍ വിജയിച്ചു. 9 മത്സരങ്ങള്‍ സമനിലയിലാണ് അവസാനിച്ച്ചത്. ഈ മത്സരങ്ങളില്‍ നിന്ന് മെസ്സി 21 ഗോളുകളും 12 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്. റൊണാള്‍ഡോ ഈ മത്സരങ്ങളില്‍ നിന്നും 20 ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :