അത്ര എളുപ്പമല്ലായിരുന്നു, തിരിച്ചുവരും: ലയണല്‍ മെസി

രേണുക വേണു| Last Modified ബുധന്‍, 17 നവം‌ബര്‍ 2021 (08:12 IST)

പരുക്കില്‍ നിന്ന് മുക്തനായി കളിക്കളത്തിലേക്ക് തിരിച്ചെത്തിയ അനുഭവം പങ്കുവച്ച് അര്‍ജന്റീനയുടെ ഫുട്‌ബോള്‍ മാന്ത്രികന്‍ ലയണല്‍ മെസി. പഴയ താളത്തിലേക്ക് കളി കൊണ്ടുവരിക എന്നത് അത്ര എളുപ്പമല്ല സംഗതിയല്ലെന്ന് മെസി തുറന്നുപറഞ്ഞു. കളിയുടെ വേഗം കുറഞ്ഞിട്ടുണ്ടെന്നും പതുക്കെ പതുക്കെ ആ വേഗം തിരിച്ചുപിടിക്കാനും പഴയ നിലവാരത്തിലേക്ക് എത്താനും താന്‍ പരിശ്രമിക്കുമെന്നും മെസി പറഞ്ഞു. ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കളിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തിന്റെ തുടക്കം മുതല്‍ ജയിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ പരിശ്രമങ്ങള്‍ ഫലം കണ്ടില്ലെന്നും മെസി പറഞ്ഞു. തങ്ങള്‍ക്കെതിരെ ബ്രസീലും നന്നായി കളിച്ചെന്നും തങ്ങളുടെ മുന്നേറ്റങ്ങളെ തടയാന്‍ ബ്രസീലിന് സാധിച്ചെന്നും മെസി കൂട്ടിച്ചേര്‍ത്തു. ബ്രസീല്‍-അര്‍ജന്‍രീന മത്സരം സമനിലയിലാണ് കലാശിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :