യൂറോകപ്പിലെ യുവതാരമായി ലമീൻ യമാൽ, പിന്നിലാക്കിയത് സാക്ഷാൻ പെലെയുടെ റെക്കോർഡ് നേട്ടം

Lamine Yamal
Lamine Yamal
അഭിറാം മനോഹർ| Last Modified തിങ്കള്‍, 15 ജൂലൈ 2024 (08:00 IST)
ജര്‍മനിയില്‍ നടന്ന യുവേഫ യൂറോകപ്പിലെ ഏറ്റവും മികച്ച യുവകളിക്കാരനുള്ള പുരസ്‌കാരം സ്വന്തമാക്കി സ്‌പെയിനിന്റെ കൗമാരതാരം ലാമിന്‍ യമാല്‍. ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് സ്‌പെയിന്‍ കിരീടം സ്വന്തമാക്കിയതിന് പിന്നാലെയാണ് യമാലിനെ ടൂര്‍ണമെന്റിലെ മികച്ച യുവതാരമായി തിരെഞ്ഞെടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പതിനേഴാം പിറന്നാള്‍.

ഫൈനല്‍ മത്സരത്തില്‍ സ്‌പെയിനിന്റെ ആദ്യ ഗോളിന് പിന്നില്‍ യമാലിന്റെ പാദസ്പര്‍ശമുണ്ടായിരുന്നു. ബോക്‌സിന്റെ വലതുവശത്ത് നിന്ന് മറുപുറത്ത് ഓടിയെത്തിയാണ് നിക്കോ വില്യംസിന് യമാല്‍ പാസ് കൈമാറിയത്. പന്ത് ഇടം കാലുകൊണ്ട് അനായാസമായി വലയിലെത്തിച്ച് നിക്കോ വില്യംസ് സ്‌പെയിനിന് ലീഡ് നേടികൊടുക്കുകയും ചെയ്തു. മത്സരത്തിന്റെ 47മത് മിനിറ്റിലായിരുന്നു ഈ ഗോള്‍. ഇതോടെ ടൂര്‍ണമെന്റില്‍ 4 അസിസ്റ്റും ഒരു ഗോളും സ്വന്തമാക്കാന്‍ യമാലിനായി. സെമിഫൈനല്‍ മത്സരത്തില്‍ ഫ്രാന്‍സിനെതിരെയായിരുന്നു യമാലിന്റെ ഗോള്‍ നേട്ടം.

യൂറോകപ്പിലെ മികച്ച യുവതാരമായി തിരെഞ്ഞെടുക്കപ്പെട്ടതോടെ പുരുഷ ലോകകപ്പിലോ യൂറോകപ്പിലോ കോപ്പ അമേരിക്കയിലോ ഫൈനല്‍ മത്സരത്തിനിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് ഇതിഹാസ താരം പെലെയില്‍ നിന്നും യമാല്‍ സ്വന്തമാക്കി. ഫൈനല്‍ മത്സരത്തില്‍ യമാല്‍ ഇറങ്ങുമ്പോള്‍ 17 വയസും ഒരു ദിവസവുമായിരുന്നു യമാലിന്റെ പ്രായം. 1958ല്‍ പെലെ ലോകകപ്പ് ഫൈനല്‍ മത്സരം കളിക്കുമ്പോള്‍ 17 വയസും 249 ദിവസവും പ്രായമുണ്ടായിരുന്നു. 66 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് യമാല്‍ മറികടന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Cricket Update

Live
 

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ ...

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'
നായകന്‍ രോഹിത് ശര്‍മ, പരിശീലകന്‍ ഗൗതം ഗംഭീര്‍ തുടങ്ങിയവര്‍ അഡ്‌ലെയ്ഡിലെ ഹോട്ടലിനു ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ
ആദ്യം ബാറ്റ് ചെയ്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ ...

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്
നിലവില്‍ ലോകക്രിക്കറ്റിലെ മികച്ച താരം ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ...

Sunil Gavaskar against Rishabh Pant: 'വിവരദോഷി, ഇന്ത്യന്‍ ...

Sunil Gavaskar against Rishabh Pant: 'വിവരദോഷി, ഇന്ത്യന്‍ ഡ്രസിങ് റൂമിലേക്ക് കയറ്റരുത്'; പന്തിനെ 'അടിച്ച്' ഗാവസ്‌കര്‍
ഈ രീതിയില്‍ ആണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ അഞ്ചാമനായി പന്തിനു ഇറങ്ങാന്‍ യോഗ്യതയില്ല

India vs Australia, 4th Test: വീണ്ടും രക്ഷകനായി റെഡ്ഡി; ...

India vs Australia, 4th Test: വീണ്ടും രക്ഷകനായി റെഡ്ഡി; മെല്‍ബണില്‍ ഇന്ത്യ നാണക്കേട് ഒഴിവാക്കി
ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യ 85 ഓവറില്‍ ഏഴ് വിക്കറ്റ് ...

പവലിയനിലേക്ക് മടങ്ങവെ കോലിയെ കൂകി വിളിച്ച് ഓസ്ട്രേലിയൻ ...

പവലിയനിലേക്ക് മടങ്ങവെ കോലിയെ കൂകി വിളിച്ച് ഓസ്ട്രേലിയൻ ആരാധകർ, കലിപ്പൊട്ടും കുറയ്ക്കാതെ കോലിയും: വീഡിയോ
മത്സരത്തിലെ പല ഘട്ടങ്ങളിലും സമാനമായി കോലിക്കെതിരെ ഓസീസ് ആരാധകര്‍ പ്രതികരിച്ചിരുന്നു. ...

കൂകി പരിഹസിച്ച കാണികള്‍ക്ക് നേരെ തുപ്പി കോലി; ...

കൂകി പരിഹസിച്ച കാണികള്‍ക്ക് നേരെ തുപ്പി കോലി; വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍
കൂകി പരിഹസിച്ച കാണികള്‍ക്ക് നേരെ തുപ്പി കോലി. മെല്‍ബണിലെ ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ ആദ്യ ...

25 വിക്കറ്റുകളുമായി ബുമ്ര തിളങ്ങുമ്പോൾ പരമ്പരയിൽ രോഹിത് ...

25 വിക്കറ്റുകളുമായി ബുമ്ര തിളങ്ങുമ്പോൾ പരമ്പരയിൽ രോഹിത് നേടിയത് 22 റൺസ് മാത്രം, വിരമിക്കാനായെന്ന് സോഷ്യൽ മീഡിയ
മധ്യനിരയില്‍ നിന്ന് ഓപ്പണിംഗിലേക്ക് വന്നിട്ട് കൂടി നാലാം ടെസ്റ്റില്‍ വെറും 3 റണ്‍സിനാണ് ...