അഭിറാം മനോഹർ|
Last Modified ശനി, 11 മെയ് 2024 (11:37 IST)
ഫ്രഞ്ച് ക്ലബായ പിഎസ്ജിയുമായി കരാര്‍ അവസാനിക്കുന്ന ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ സ്പാനിഷ് ഭീമന്മാരായ റയല്‍ മാഡ്രിഡിലേക്കെന്ന് സൂചന. എംബാപ്പെയും റയലും തമ്മില്‍ ഇത് സംബന്ധിച്ച് കരാറിലെത്തിയതായാണ് റിപ്പോര്‍ട്ട്. പിഎസ്ജിയില്‍ തന്റെ അവസാന മത്സരം കഴിയുന്നതിന് പിന്നാലെ തന്നെ റയല്‍ എംബാപ്പെയുടെ സൈനിംഗ് പൂര്‍ത്തിയാക്കി പ്രഖ്യാപനം നടത്തുമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ പിഎസ്ജിയില്‍ ലഭിക്കുന്നതിലും കുറഞ്ഞ വേതനത്തിലാണ് താരം റയലിലേക്ക് പോകുന്നത്. നിലവില്‍ യൂറോപ്പില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരമാണ്‍1 എംബാപ്പെ. എന്നാല്‍ സൂപ്പര്‍ താരങ്ങള്‍ നിറഞ്ഞ റയലില്‍ ഇത്രയും വലിയ തുക എംബാപ്പയ്ക്കായി നല്‍കാന്‍ റയല്‍ തയ്യാറല്ല. ഫ്രഞ്ച് ലീഗിനേക്കാള്‍ നിലവാരവും ഗ്ലാമറുമുള്ളതാണ് സ്പാനിഷ് ലീഗെന്നതും ചാമ്പ്യന്‍സ് ട്രോഫിയില്‍ സ്ഥിരമായി റയല്‍ നടത്തുന്ന മികച്ച പ്രകടനങ്ങളുമാണ് എംബാപ്പെയെ റയലിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. അന്താരാഷ്ട്ര ഫുട്‌ബോളില്‍ സജീവമായി 6 വര്‍ഷക്കാലത്തോളമായിട്ടും ഒരു ചാമ്പ്യന്‍സ് ട്രോഫി കിരീടം പോലും സ്വന്തമാക്കാന്‍ എംബാപ്പയ്ക്കായിട്ടില്ല. ഈ കുറവ് റയലില്‍ പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് സൂപ്പര്‍ താരം.