കൊച്ചി|
jibin|
Last Updated:
ബുധന്‍, 11 നവംബര്‍ 2015 (10:34 IST)
പരാജയത്തില്‍ നിന്ന് ഉയര്ത്തെഴുനേല്ക്കാന് ശ്രമിച്ച കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തം മണ്ണില്‍ വീണ്ടും തോല്‍വി. തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ ബ്ളാസ്റ്റേഴ്സിനെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത തകര്‍ക്കുകയായിരുന്നു. ഇഞ്ചുറി ടൈമിലെ ഗോളാണ് കൊമ്പന്മാരുടെ തോല്‍വിക്ക് കാരണമായത്.
29മത് മിനിറ്റില്‍ കൊല്‍ക്കത്ത ഗോള്‍ നേടിയെങ്കിലും 42മത് മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കേരളം തിരിച്ചടിക്കുകയായിരുന്നു. അന്റോണിയോ ജര്‍മനാണ് കേരളത്തിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കോല്‍ക്കത്ത വലയിലെത്തിച്ചത്. രണ്ടാം പകുതിയില്‍ ജയത്തിനായി ഇരു ടീമുകളും പോരടിച്ചെങ്കിലും 84മത് മിനിറ്റില്‍ ഇസുമി ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചു ലീഡ് ഉഅര്‍ത്തി. എന്നാല്‍, വൈകാതെ അന്റോണിയോ ജര്‍മന്‍ കൊമ്പന്മാര്ക്ക് സമനില സമ്മാനിച്ചു.
മത്സരം സമനിലയിലേക്കു നീങ്ങവേ ഇസുമി വീണ്ടും വില്ലനായി. സമീംഗ് ദൌത്തിയുടെ ക്രോസ് ഇസുമി ബ്ളാസ്റ്റേഴ്സ് വലയിലേക്കു തിരിച്ചുവിടുമ്പോള്‍ ടെറി ഫെലാന്റെ കുട്ടികൾ തോല്‍വിയിലേക്ക് വീഴുകയായിരുന്നു.
ഒൻപത് കളികളിൽ നിന്ന് രണ്ട്ജയം മാത്രമാണ് ബ്ളാസ്റ്റേഴ്സ് ഇതുവരെ നേടിയത്. എട്ട് പോയിന്റേയുള്ളൂ. ഇനി ശേഷിക്കുന്നത് അഞ്ച് മത്സരങ്ങളും. ഈ കളികളിൽ ഒന്നുപോലും തോൽക്കാതിരുന്നാൽ മാത്രമേ സെമിയിലേക്ക് പ്രതീക്ഷ വയ്ക്കേണ്ടതുള്ളൂ. അതും മറ്റ് ടീമുകൾ ആനുപാതികമായി തോൽക്കുകയും വേണം. ഇപ്പോഴത്തെ സാഹചര്യത്തിൽ അതത്ര എളുപ്പമല്ല. 13 പോയിന്റുമായി കോല്‍ക്കത്ത നാലാം സ്ഥാനത്തെത്തി.