മത്സരചൂടിൽ പറ്റിപോയി, ഒടുവിൽ മാപ്പ് പറഞ്ഞ് ബ്ലാസ്റ്റേഴ്സും കോച്ചും

അഭിറാം മനോഹർ| Last Modified തിങ്കള്‍, 3 ഏപ്രില്‍ 2023 (12:13 IST)
പ്ലേ ഓഫ് മത്സരത്തിൽ ബെംഗളുരു എഫ്സിക്കെതിരായ മത്സരത്തിലെ വിവാദഗോളിൽ പ്രതിഷേധിച്ച് മൈതാനം വിട്ട സംഭവത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സും കോച്ച് ഇവാൻ വുകമനോവിച്ചും. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് ക്ലബും കോച്ചും വെവ്വേറെയായി ഖേദപ്രകടനം നടത്തിയത്.

മത്സരത്തിൻ്റെ ചൂടിനിടയിൽ സംഭവിച്ച പിഴവാണിതെന്നും ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും കുറിപ്പിൽ ബ്ലാസ്റ്റേഴ്സ് പറയുന്നു. അതേസമയം സംഭവിച്ച കാര്യങ്ങളെ പറ്റി ഇവാൻ വുകാമനോവിച്ചും തൻ്റെ പോസ്റ്റിൽ വിശദീകരിക്കുന്നു. ഒരുമിച്ച് മുന്നോട്ട് നീങ്ങാമെന്നും ആശാൻ തൻ്റെ പോസ്റ്റിൽ പറയുന്നു. സംഭവത്തിൽ 4 കോടി രൂപ പിഴ ശിക്ഷയും കോച്ച് വുകാമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയുമാണ് എഐഎഫ്എഫ് പ്രഖ്യാപിച്ചത്.

പരസ്യമായി ക്ഷമാപണം നടത്തിയില്ലെങ്കിൽ ബ്ലാസ്റ്റേഴ്സ് 6 കോടി രൂപ പിഴയടക്കണമായിരുന്നു. ഇതിന് പിന്നാലെയാണ് ടീമും കോച്ചും മാപ്പുമായി രംഗത്ത് വന്നത്. 10 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് നിർദേശം.പരസ്യമായി മാപ്പ് പറയാത്ത പക്ഷം വുകാമനോവിച്ച് 10 ലക്ഷം പിഴ നൽകണമായിരുന്നു. ഇനി 10 മത്സരങ്ങളിൽ ടീമിൻ്റെ ഡ്രസിംഗ് റൂമിൽ കയറുന്നതിന് പോലും കോച്ചിന് വിലക്കുണ്ടാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Sachin Baby: അര്‍ഹതപ്പെട്ട സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ ...

Sachin Baby: അര്‍ഹതപ്പെട്ട സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ സച്ചിന്‍ വീണു !
235 പന്തില്‍ പത്ത് ഫോറുകളുടെ അകമ്പടിയോടെയാണ് സച്ചിന്‍ ബേബി 98 റണ്‍സെടുത്തത്

ഐപിഎല്ലിൽ തിരിച്ചെത്തും? , ജസ്പ്രീത് ബുമ്ര എൻസിഎയിൽ ബൗളിംഗ് ...

ഐപിഎല്ലിൽ തിരിച്ചെത്തും? , ജസ്പ്രീത് ബുമ്ര എൻസിഎയിൽ ബൗളിംഗ് പുനരാരംഭിച്ചു
ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ അവസാനമായി കളിച്ച ബുമ്രയ്ക്ക് ...

ചാമ്പ്യൻസ് ട്രോഫി: ന്യൂസിലൻഡിനെതിരായ പോരാട്ടത്തിന് മുൻപ് ...

ചാമ്പ്യൻസ് ട്രോഫി: ന്യൂസിലൻഡിനെതിരായ പോരാട്ടത്തിന് മുൻപ് ഇന്ത്യയ്ക്ക് തിരിച്ചടി, രോഹിത് ശർമയ്ക്ക് പരിക്ക്
പാകിസ്ഥാനെതിരായ മത്സരത്തിനിടെ പരിക്കേറ്റ രോഹിത് ഗ്രൗണ്ട് വിടുകയും പിന്നീട് ...

Ranji Trophy Final, Kerala vs Vidarbha: കേരളം പെട്ടു ! ...

Ranji Trophy Final, Kerala vs Vidarbha: കേരളം പെട്ടു ! വിദര്‍ഭയ്ക്കു 37 റണ്‍സ് ലീഡ്
109 പന്തില്‍ 52 റണ്‍സുമായി നായകന്‍ സച്ചിന്‍ ബേബിയാണ് ഇപ്പോള്‍ ക്രീസില്‍

WPL: ചമരി അത്തപ്പത്തുവിന് പകരമായി ജോർജിയ വോൾ യുപി ...

WPL: ചമരി അത്തപ്പത്തുവിന് പകരമായി ജോർജിയ വോൾ യുപി വാരിയേഴ്സ് ടീമിൽ
21ക്കാരിയായ ജോര്‍ജീയ വോള്‍ ഓസ്‌ട്രേലിയക്കായി ഇതുവരെ 3 ടി20 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ...