ലോകചാമ്പ്യന്മാർക്ക് ഇത് സങ്കടത്തിൻ്റെ ലോകകപ്പ്, പരിക്കിൻ്റെ വലയിൽ പെട്ട് ബെൻസേമയും

അഭിറാം മനോഹർ| Last Modified തിങ്കള്‍, 21 നവം‌ബര്‍ 2022 (13:29 IST)
നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് വമ്പൻ തിരിച്ചടിയായി സൂപ്പർ താരങ്ങളുടെ പരിക്ക്. എൻകോള കാൻ്റെ, പോൾ പോഗ്ബ,ക്രിസ്റ്റഫർ എൻകുൻകു എന്നിവരെ പരിക്ക് മൂലം നഷ്ടമായ ഫ്രാൻസിന് സൂപ്പർ താരമായ കരിം ബെൻസേമയുടെ സേവനവും നഷ്ടമായിരിക്കുകയാണ്.ഫ്രാൻസിൻ്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് തന്നെ ഈ പരിക്കുകൾ മങ്ങലേൽപ്പിക്കുകയാണ്.

ഒരു വർഷത്തോളമായി കരിയറിലെ ഉജ്ജ്വല ഫോമിൽ കളിക്കുന്ന ബെൻസേമയ്ക്ക് ശനിയാഴ്ച പരിശീലനത്തിനിടെയാണ് ഇടതു തുടയിലെ പേശിയിൽ പരിക്കേറ്റത്. വേദന മൂലം താരം പരിശീലനം അവസാനിപ്പിക്കുകയായിരുന്നു. ജീവിതത്തിൽ ഒരിക്കൽ പോലും പ്രതിസന്ധികളോട് കീഴടങ്ങിയിട്ടില്ലെങ്കിലും ഇക്കുറി ടീമിന് വേണ്ടി ലോകകപ്പിൽ നിന്നും പിന്മാറുകയാണെന്ന് ബെൻസേമ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അതേസമയം ലോകകപ്പ് വലിയ ലക്ഷ്യമായി കണ്ടിരുന്ന ബെൻസേമയുടെ കാര്യത്തീൽ തനിക്ക് ദുഖമുണ്ടെന്ന് ഫ്രഞ്ച് കോച്ച് ദിദിയേ ദെഷാം പറഞ്ഞു. 2014 ലോകകപ്പിൽ റഷ്യയുടെ ടോപ്പ് സ്കോററായിരുന്നെങ്കിലും സെക്സ് ടേപ്പ് വിവാദത്തീൽ പെട്ടതിനെ തുടർന്ന് ലോകകപ്പ് നേടിയ ഫ്രാൻസിൻ്റെ 2018ലെ ടീമിൽ ബെൻസേമയ്ക്ക് ഇടം നേടാനായിരുന്നില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :