വെറും 14 മില്യണിന് വാങ്ങിയ അല്‍വാരസിനെ 95 മില്യണ് വിറ്റ് മാഞ്ചസ്റ്റര്‍ സിറ്റി, അര്‍ജന്റീന സ്‌പൈഡര്‍മാന്‍ ഇനി അത്‌ലറ്റികോ മാഡ്രിഡില്‍

അഭിറാം മനോഹർ| Last Modified ബുധന്‍, 7 ഓഗസ്റ്റ് 2024 (17:05 IST)
മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റീന യുവതാരം ഹൂലിയന്‍ അല്‍വാരസ് ഇനി അത്‌ലറ്റികോ മാഡ്രിഡില്‍. 95 മില്യണിനാണ് താരത്തെ അത്‌ലറ്റികോ സ്വന്തമാക്കുന്നത്. 70 മില്യണ്‍ ട്രാന്‍സ്ഫര്‍ ഫീസും ഒപ്പം 25 മില്യണോളം ആഡ് ഓണുമായിരിക്കും അത്‌ലറ്റികോ മാഡ്രിഡ് നല്‍കുക. മാഞ്ചസ്റ്റര്‍ സിറ്റി പ്ലേയിംഗ് ഇലവനില്‍ തുടര്‍ച്ചയായി അവസരം ലഭിക്കാത്തതില്‍ അല്‍വാരസ് അസന്തുഷ്ടനാണെന്ന് നേരത്തെ റിപ്പോര്‍ടുകളുണ്ടായിരുന്നു. ഇതാണ് ട്രാന്‍സ്ഫറിലേക്ക് നയിച്ചതെന്നാണ് സൂചന.

പിഎസ്ജിയും അത്‌ലറ്റികോ മാഡ്രിഡുമായിരുന്നു താരത്തിനായി രംഗത്തുണ്ടായിരുന്നത്. പിഎസ്ജിയേക്കാള്‍ വലിയ ട്രാന്‍സ്ഫര്‍ ഫീ ആയിരുന്നു അത്‌ലറ്റികോ മാഡ്രിഡ് താരത്തിനായി വാഗ്ദാനം ചെയ്തിരുന്നത്.
കഴിഞ്ഞ സീസണില്‍ 30 പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കളിച്ച താരം 9 ഗോളുകളാണ് നേടിയത്. ഈ കഴിഞ്ഞ സീസണില്‍ അത് 36 മത്സരങ്ങളില്‍ 11 ഗോള്‍ ആയി. 9 അസിസ്റ്റുകളും കഴിഞ്ഞ സീസണില്‍ താരം നേടിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :