അഭിറാം മനോഹർ|
Last Modified വെള്ളി, 27 ഓഗസ്റ്റ് 2021 (12:37 IST)
ചെൽസിയുടെ ഇറ്റാലിയൻ ഫോർവേർഡ് ജോർജീഞ്ഞോയെ യൂറോപ്പിലെ ഏറ്റവും മികച്ച പുരുഷ ഫുട്ബോൾ താരമായി തിരെഞ്ഞെടുത്തു. ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കായും യൂറോകപ്പിൽ ഇറ്റലിക്കായും നടത്തിയ മികവാണ് ജോർജീഞ്ഞോയെ തുണച്ചത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡിബ്രൂയിനെ, ചെല്‍സിയിലെ സഹതാരം എങ്കോളോ കാന്റെ എന്നിവരെ പിന്തള്ളിയാണ് 29കാരനായ ജോര്‍ജീഞ്ഞോയുടെ നേട്ടം.
ബാഴ്‌സലോണയുടെ സ്പാനിഷ് മിഡ്‌ഫീൽഡർ അലക്‌സിയ പുറ്റലോസ് ആണ് മികച്ച വനിതാ താരം. വനിതാ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയെ ചാംപ്യന്‍മാരാക്കിയ മികവാണ് പുറ്റെലാസിന് പുരസ്‌കാരം നേടിക്കൊടുത്തത്.പുരസ്‌കാരങ്ങളിൽ ഏറിയ പങ്കും ചെൽസിക്കാണ്. ചെല്‍സിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്ത തോമസ് ടുഷേലാണ് മികച്ച പരിശീലകൻ. ചെല്‍സി ഗോള്‍ കീപ്പര്‍ എഡ്വേര്‍ഡ് മെന്‍ഡി മികച്ച ഗോള്‍ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.
ചെല്‍സിയുടെ എംഗോളോ കാന്റെയാണ് മികച്ച മിഡ്‌ഫീൽഡർ.
മാഞ്ചസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡര്‍ റൂബന്‍ ഡയസ് മികച്ച ഡിഫന്‍ഡറായും ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ ഏര്‍ലിംഗ് ഹാലന്‍ഡ് മികച്ച ഫോര്‍വേര്‍ഡായും തെരഞ്ഞെടുക്കപ്പെട്ടു.