ഖത്തർ ലോകകപ്പ് മെസ്സിക്ക് കിരീടം നൽകാൻ വേണ്ടി സംഘടിപ്പിച്ചത്, തുറന്നടിച്ച് ലൂയിസ് വാൻ ഗാൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 5 സെപ്‌റ്റംബര്‍ 2023 (21:12 IST)
ഖത്തര്‍ ലോകകപ്പ് കഴിഞ്ഞതിന് ശേഷം ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ ഒന്നായിരുന്നു ടൂര്‍ണമെന്റ് അര്‍ജന്റീനയ്ക്കും മെസ്സിക്കും കിരീടം നല്‍കാനായി മുന്‍കൂട്ടി തീരുമാനിച്ച ശേഷം നടത്തിയ ഒന്നായിരുന്നു എന്നത്. അര്‍ജന്റീനയ്ക്ക് ടൂര്‍ണമെന്റിലെ പല മത്സരങ്ങളിലും ലഭിച്ച പെനാല്‍ട്ടികളാണ് ഇതിന് കാരണമായി പലരും ഉയര്‍ത്തികാണിക്കുന്നത്. ഇപ്പോഴിതാ സമാനമായ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ലോകകപ്പില്‍ നെതര്‍ലാന്‍ഡ്‌സ് പരിശീലകനായിരുന്ന ലൂയിസ് വാന്‍ ഗാല്‍.

ലയണല്‍ മെസ്സിക്ക് ലോകകപ്പ് നേടികൊടുക്കുക എന്നത് പലരുടെയും ആവശ്യമായിരുന്നുവെന്നും അതിന് വേണ്ടി മാത്രം സംഘടിപ്പിച്ച ടൂര്‍ണമെന്റായിരുന്നു ഖത്തറിലേതെന്നും കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ വാന്‍ ഗാല്‍ തുറന്നടിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഞങ്ങള്‍ക്കെതിരായ മത്സരത്തീല്‍ സ്‌കോര്‍ 2-2 ആയിരുന്നു. എക്‌സ്ട്രാ ടൈമും പെനാല്‍റ്റിയും ഉണ്ടായിരുന്നു. അര്‍ജന്റീനയുടെ ഗോളുകളും ഞങ്ങളുടെ ഗോളുകളും അവര്‍ നടത്തിയ ഫൗളുകള്‍ അനുവദിക്കാതിരുന്നതും നോക്കുമ്പോള്‍ ഇതെല്ലാം മുന്‍കൂട്ടി തീരുമാനിച്ചതാണെന്ന് വ്യക്തമാകും. വാന്‍ ഗാല്‍ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :