പൊലീസിന്റെ നിര്‍ദേശം തള്ളി; ബ്ലാസ്റ്റേഴ്സ് – ബംഗളൂരു മത്സരത്തിന്റെ കാര്യത്തില്‍ തീരുമാനമായി

പൊലീസിന്റെ നിര്‍ദേശം തള്ളി; ബ്ലാസ്റ്റേഴ്സ് – ബംഗളൂരു മത്സരത്തിന്റെ കാര്യത്തില്‍ തീരുമാനമായി

  ISL , kochi , kerala blasters , blasters , police , കേരള ബ്ലാസ്റ്റേഴ്സ് , ബംഗളൂരു എഫ്സി , ഐഎസ്എൽ , പൊലീസ്
കൊ​ച്ചി| jibin| Last Modified ബുധന്‍, 13 ഡിസം‌ബര്‍ 2017 (18:45 IST)
ഡിസംബർ 31നു നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് – ബംഗളൂരു എഫ്സി മൽസരം മാ​റ്റി​വ​യ്ക്കി​ല്ലെ​ന്ന് സം​ഘാ​ട​ക​ർ പൊലീസിനെ അറിയിച്ചു. നേരത്തെ തീരുമാനിച്ചതുപോലെ മത്സരം നടക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പുതുവത്സര രാത്രിയിലെ സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരത്തിന്റെ തിയതി മാറ്റണമെന്ന് പൊലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മത്സരം മാറ്റിവയ്‌ക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയത്.

പുതുവർഷമായതിനാൽ കൂടുതൽ സേനയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിക്കേണ്ടി വരുമെന്നതിനാൽ സ്റ്റേഡിയത്തിൽ കൂടുതൽ പൊലീസിനെ ഉപയോഗിക്കാൻ സാധിക്കില്ലെന്നും ഇതിനാല്‍ മത്സരം മാറ്റിവയ്‌ക്കണമെന്നും ബ്ലാസ്‌റ്റേഴ്‌സ് അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടത്.

തീരുമാനിച്ചിരിക്കുന്ന വേദിയോ, തീയ്യതിയോ മാറ്റണമെന്നാണ് കമ്മീഷണര്‍ ഐഎസ്എല്‍ അധികൃതരോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ഉന്നയിച്ച് ഒരു കത്തും കമ്മീഷണര്‍ ഐഎസ്എല്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു. നിലവില്‍ നിശ്ചയിച്ച പ്രകാരം ഡിസംബര്‍ 31-ന് വൈകിട്ട് 5.30നാണ് കൊച്ചിയില്‍ മത്സരം നടക്കേണ്ടത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :