ചെന്നൈ|
JOYS JOY|
Last Modified ബുധന്‍, 2 ഡിസംബര്‍ 2015 (10:48 IST)
കനത്ത മഴയ്ക്കിടെ കഴിഞ്ഞദിവസം ചെന്നൈയില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടത്തില്‍ മുംബൈയെ തകര്‍ത്ത് ചെന്നൈയ്ക്ക് വിജയം. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ആയിരുന്നു ചെന്നൈയുടെ വിജയം. ഇതോടെ, ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ പോയിന്റു നിലയില്‍ നാലാമതാണ് ചെന്നൈയിന്‍ ടീമിന്റെ സ്ഥാനം. എന്നാല്‍, നോര്‍ത്ത് ഈസ്റ്റ്, പുണെ എന്നീ ടീമുകളോട് മത്സരിച്ചു വേണം ചെന്നൈയിന്‍ സെമിയിലെത്താന്‍.
കനത്ത മഴയില്‍ കുതിര്‍ന്ന ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വെള്ളത്തില്‍ ആയിരുന്നു മത്സരം നടന്നത്. പറക്കാന്‍ മടിച്ച പന്ത് പലപ്പോഴും വെള്ളത്തിലൂടെ ഒഴുകി നടക്കുകയായിരുന്നു. വെള്ളം നിറഞ്ഞ മൈതാനത്ത് മുംബൈയ്ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.
ഒമ്പതാം മിനിറ്റില്‍ സ്റ്റീവന്‍ മെന്‍ഡോസയാണ് ആതിഥേയര്‍ക്കു വേണ്ടി വലകലുക്കിയത്.
ജെജെ ലാല്‍ പെക്ലുവ (17’), ബെര്‍ണാഡ് മെന്‍ഡി (45’) എന്നിവരുടെ വകയായിരുന്നു ചെന്നൈയുടെ മറ്റു ഗോളുകള്‍.
ഏതായാലും ഈ തോല്‍വിയോടെ മുംബൈയുടെ സൂപ്പര്‍ ലീഗ് പ്രതീക്ഷകള്‍ പൂര്‍ണമായും അവസാനിച്ചു. എന്നാല്‍, തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്കു ശേഷം രണ്ടു ജയവുമായി നില്‍ക്കുന്ന ചെന്നൈയിന് പ്രതീക്ഷയ്ക്ക് വകയുണ്ട്.