മഡ്ഗോവ|
jibin|
Last Modified ശനി, 19 ഡിസംബര്‍ 2015 (10:16 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം സീസണിന്റെ ഫൈനല്‍ നാളെ. ഗോവയുടെ തട്ടകമായ ഫറ്റോർദ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ എഫ്‌സി ഗോവയും ചെന്നൈയിന്‍ എഫ്‌സിയും തമ്മിൽ ഏറ്റുമുട്ടും. ഫൈനലിനുള്ള ടിക്കറ്റുകളെല്ലാം ആദ്യ സെമി കഴിഞ്ഞതേ വിറ്റു പോയിരുന്നു. കരിഞ്ചന്തയില്‍ ടിക്കറ്റുകള്‍ ഇരട്ടി വിലയ്ക്കു വില്ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സെമിയിൽ ഡൽഹി ഡൈനാമോസിനെതിരെ ആദ്യപാദ മത്സരത്തിൽ 1-0ത്തിന് തോറ്റെങ്കിലും രണ്ടാം പാദസെമിയില്‍ ഡൽഹിയെ മറുപടിയില്ലാത്തമൂന്ന് ഗോളുകൾക്ക് തകർത്ത് സീക്കോയുടെ ഗോവ ഫൈനൽ ഉറപ്പിക്കുകയായിരുന്നു. സെമിയിൽ ആദ്യ പാദത്തിൽ നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോല്പിച്ചപ്പോൾതന്നെ ചെന്നൈയിൻ ഫൈനൽ ഉറപ്പിച്ചിരുന്നു. തുടർന്ന് അത്‌ലറ്റിക്കോയുടെ തട്ടകമായ സാൾട്ട്ലേക്കിൽ 1-2ന് തോറ്റെങ്കിലും ആകെ ഗോൾനിലയിൽ അത്‌ലറ്റിക്കോയെ 4-2ന് മറികടന്ന് ചെന്നൈയിൻ ഫൈനലിൽ കടക്കുകയായിരുന്നു.
അവസാനവട്ട തന്ത്രങ്ങള്‍ക്കൊരുക്കുന്നതിന്റെ തിരക്കിലാണ് പരിശീലകരായ സീക്കോയും മാര്‍ക്കോ മറ്റെരാസിയും. ആക്രമണമാണ് ഇരുടീമിന്റെയും ശക്തി. അതുകൊണ്ട് തന്നെ പ്രതിരോധനിരയ്ക്കു കാര്യങ്ങള്‍ എളുപ്പമാകില്ല. കൊളംബിയൻ സ്ട്രൈക്കർ സ്റ്റീവൻ മെൻഡോസയാണ് ചെന്നൈയിന്റെ കുന്തമുന. പെല്ലിസാരിയും ബ്ളൂമറും ലാൽ പെഖുലയും ബെർനാഡ് മെൽഡിയുമെല്ലാം അവരുടെ മിന്നും താരങ്ങളാണ്. സംഘബലത്തിൽ വിശ്വസിക്കുന്നഗോവയ്ക്ക് ഡുഡു, ഹാവോക്കിപ്പ്, റോമിയോഫെർണാണ്ടസ്, ലൂസിയോ എന്നിവർ കരുത്താണ്.