പനാജി|
jibin|
Last Modified ബുധന്‍, 16 ഡിസംബര്‍ 2015 (10:38 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാംപാദ സെമി ഫൈനലില്‍ ഡല്‍ഹി ഡൈനാമോസിനെ തകര്‍ത്ത് എഫ് സി ഗോവ ഫൈനലിലെത്തി. ആദ്യ പാദത്തില്‍ 0-1നേറ്റ തോല്‍വി ഉള്‍പ്പെടെ 3-1 അഗ്രിഗേറ്റിലാണ് (ഇരു പാദത്തിലുമായി) ഗോവ ഫൈനലില്‍ ഇടംനേടിയത്. ഇന്നത്തെ ചെന്നൈയിന്- അത്ലറ്റികോ ഡി കൊല്‍ക്കത്ത രണ്ടാം സെമിയിലെ വിജയികളാവും 20ന് ഫട്ടോര്‍ഡയില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഗോവയുടെ എതിരാളി.
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഗോവയുടെ ആധിപത്യമായിരുന്നു തുടക്കം മുതല്‍ കണ്ടത്.
ആദ്യ പകുതിയില്‍ എതിരില്ലാത്ത രണ്ടു ഗോളിന് ഗോവ മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ സമനില ഗോളിനായി ഡല്‍ഹി കഠിനമായി പരിശ്രമിച്ചു. പക്ഷേ ശ്രമങ്ങളെല്ലാം ഗോവന്‍ പ്രതിരോധത്തില്‍ തട്ടി മടങ്ങുകയായിരുന്നു. കളിയുടെ 11മത് മിനിറ്റില്‍ ജൊഫ്രി മാറ്റ്യൂവും
27-മത് മിനിറ്റില്‍ ആദില്‍ നബിയും 84മത് മിനിറ്റില്‍ ഡുഡു ഒമഗ്ബെമിയുമാണ് ഗോവയ്ക്കായി ഗോള്‍ കണ്ടെത്തിയത്.