അഭിറാം മനോഹർ|
Last Modified വ്യാഴം, 17 നവംബര്‍ 2022 (13:03 IST)
ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ പന്തുരുളാൻ ഇനി മൂന്ന് നാളുകൾ മാത്രം. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 9:30ന് ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കൻ ടീമായ ഇക്വഡോറും തമ്മിലാണ് ആദ്യ മത്സരം.
റിലയൻസിൻ്റെ ഉടമസ്ഥതയിലുള്ള വിയാകോം 18 സ്പോർട്സാണ് ഇന്ത്യയിൽ ലോകകപ്പ് ഫുട്ബോൾ പ്രേമികളിലെത്തിക്കുന്നത്. സ്പോർട്സ് 18, സ്പോർട്സ് 18 എച്ച് ഡി ചാനലുകളിലൂടെയും ജിയോ സിനിമ ആപ്പ് വഴിയും ഫുട്ബോൾ മത്സരങ്ങൾ കാണാനാകും.