ഫ്രാന്‍സിനെ തോല്പിച്ചു ജര്‍മ്മനി സെമിയില്‍

മാറക്കാന| jithufrancis| Last Updated: ശനി, 5 ജൂലൈ 2014 (11:11 IST)

യൂറോപ്യന്‍ ശക്തികള്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ജര്‍മ്മനി എതിരില്ലാത്ത ഒരു ഗോളിന്
ഫ്രാന്‍സിനെ തോല്പിച്ചു.

ഒരേ ശൈലിയില്‍ കളിക്കുന്ന
ടീമുകള്‍ അണിനിരന്ന കളിയില്‍
തുടക്കത്തില്‍ ഫ്രാന്‍സിനെക്കാള്‍ ഒത്തിണക്കം പ്രകടിപ്പിച്ച ജര്‍മനി 13ആം മിനിറ്റില്‍
മാറ്റ് ഹമ്മല്‍സിന്റ് ഹെഡറിലൂടെ വിജയഗോള്‍ നേടുകയായിരുന്നു

ഗോള്‍ വഴങ്ങിയ ശേഷം
ഫ്രഞ്ച് പട മികച്ച മുന്നേറ്റമാണ് കാഴ്ച വച്ചത്. ബെന്‍സേമയും വാല്‍ബ്യുനയും പോഗ്ബയും പന്തുമായി പലപ്പോഴും ഗോള്‍മുഖത്ത് ജര്‍മന്‍ പ്രതിരോധത്തേ പരീക്ഷിച്ചുകൊണ്ടേയിരുന്നു

എന്നാല്‍ ജെര്‍മ്മനിയുടെ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയറിന്റെ പ്രകടനം
ഫ്രഞ്ച് മുന്നേറ്റത്തെ തടഞ്ഞുനിറുത്തുന്നതില്‍ ജര്‍മ്മനിയെ
സഹായിച്ചു.

മിറൊസ്ലോവ് ക്ളോസെയെ സ്ട്രൈക്കറാക്കിയുള്ള ജര്‍മനിയുടെ മുന്‍നിരക്ക് കാര്യമായ മുന്നേറ്റമൊന്നും മത്സരത്തില്‍ നടത്താനായില്ല. അതിനാല്‍ ക്ളോസെയ്ക്കു പകരം 69ആം മിനിറ്റില്‍ ജര്‍മ്മനി ജോക്കി ലോ ആന്ദ്രേ ഷ്രൂളിനെ ഗ്രൌണ്ടിലിറക്കി.

76ആം
മിനിറ്റില്‍ ജര്‍മന്‍ പ്രതിരോധനിരയെ ഭേതിച്ചു മുന്നേറിയ
ബെന്‍സേമയുടെ മികച്ച ഒരു ഷോട്ട്
ഹമ്മല്‍സ് തടുത്തത് ജര്‍മ്മനിക്ക് ആശ്വാസമായി.

നിശ്ചിത സമയം തീരാന്‍ അഞ്ചു മിനിറ്റ് ശേഷിക്കെ ഫ്രാന്‍സ് വാല്‍ബ്യുനയ്ക്കു പകരം ഗിരൌഡിനെ ഇറക്കി.
ഇന്‍ജുറി ടൈമില്‍ ഇടതുവിങിലൂടെ മുന്നേറിയ ബെന്‍സേമ ജര്‍മന്‍ ഗോള്‍പോസ്റ്റിലേക്കു തൊടുത്ത ഒരു ഷോട്ട് ന്യൂയര്‍ ഒറ്റക്കൈ കൊണ്ട് തട്ടിയകറ്റി. ഇതോടെ ജര്‍മ്മനിയുടെ വിജയം പൂര്‍ത്തിയാകുകയായിരുന്നു.














ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :