2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Fifa saudi
അഭിറാം മനോഹർ| Last Modified വ്യാഴം, 12 ഡിസം‌ബര്‍ 2024 (12:39 IST)
Fifa saudi
2034ലെ ഫിഫ ലോകകപ്പ് ഫുട്‌ബോളിന് വേദിയാകും. ലോകകപ്പിന് വേദിയാവുക സൗദി അറേബ്യയാകുമെന്ന് ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2030ലെ ലോകകപ്പ് മൊറോക്കോ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളിലായി സംയുക്തമായി നടത്താനും തീരുമാനമായി. യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് അമേരിക്കന്‍ രാജ്യങ്ങളായ യുറുഗ്വായ്, അര്‍ജന്റീന,പരാഗ്വായ് എന്നിവര്‍ക്ക് അനുവദിച്ചിട്ടുണ്ട്.


2022ല്‍ ഖത്തര്‍ ആതിഥേയത്വം വഹിച്ച ശേഷം ആദ്യമായാണ് ഗള്‍ഫ് മേഖലയിലേക്ക് ലോകകപ്പ് എത്തുന്നത്. 2034ലെ ലോകകപ്പിനായി ആദ്യഘട്ടത്തില്‍ ഓസ്‌ട്രേലിയയും ഇന്‍ഡോനേഷ്യയും താല്പര്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് അവരും പിന്മാറുകയായിരുന്നു. വെര്‍ച്വലായി നടന്ന ഫിഫ കോണ്‍ഗ്രസ് യോഗത്തിന് ശേഷമാണ് തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :