ഫൈനൽ നടക്കുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ പ്രിയ മൈതാനത്ത്, ഇതുവരെ അടിച്ചത് 24 ഗോളുകൾ

അഭിറാം മനോഹർ| Last Modified വ്യാഴം, 17 മാര്‍ച്ച് 2022 (18:20 IST)
കന്നി കിരീടം തേടി ഐഎസ്എൽ ഫൈനലിന് കൊമ്പന്മാർ ഇറങ്ങുമ്പോൾ ഫറ്റോർഡയിലെ കണക്കുകൾ കേരള ബ്ലാസ്റ്റേഴ്‌സിന് അനുകൂലം. സീസണിൽ ഇവിടെ ബ്ലാസ്റ്റേഴ്‌സ് കളിച്ചപ്പോൾ ഒരിക്കൽ മാത്രമാണ് പരാജയം നേരിട്ടത്. സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായിരുന്നു ഫറ്റോർഡ.

ഫറ്റോർഡയിൽ 8 കളികളിൽ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചപ്പോൾ അഞ്ച് മത്സരങ്ങൾ സമനിലയിലായി. 24 ഗോളുകൾ ഇവിടെ ബ്ലാസ്റ്റേഴ്‌സ് അടിച്ചുകൂട്ടിയ‌പ്പോൾ വഴങ്ങിയത് 11 ഗോളുകൾ മാത്രം. 5 ക്ലീൻ ഷീറ്റുകൾ ഇവിടെ ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ടിലുണ്ട്. ലീഗ് ഘട്ടത്തിൽ പോയന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്‌സിന് മുകളിലായിരുന്നു ഹൈദരാബാദിന്റെ സ്ഥാനം.

ലീഗിലെ ആദ്യഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത ഒരു ഗോളിന് ഹൈദരാബാദിനെതിരെ ബ്ലാസ്റ്റേഴ്സ് വിജയം നേടിയിരുന്നു. എന്നാൽ രണ്ടാം തവണ ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഹൈദരാബാദ് ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :