ന്യൂഡൽഹി|
jibin|
Last Modified വെള്ളി, 6 ഒക്ടോബര്‍ 2017 (20:49 IST)
ഫിഫ അണ്ടർ 17 ലോകകപ്പിൽ ഡൽഹിയിലെ ആദ്യ വിജയം ഘാന സ്വന്തമാക്കി. ഏകപക്ഷീയമായ ഒരു ഗോളിനാണ് അവര്‍ കൊളംബിയയെ പരാജയപ്പെടുത്തിയത്. 39മത് മിനിറ്റില്‍ സാദിഖ് ഇബ്രാഹിമാണ് ഘാനയ്ക്ക് വേണ്ടി ഗോള്‍ നേടിയത്.
മികച്ച നീക്കത്തിലൂടെ ഇടത് വിങ്ങില്‍ നിന്നും ലഭിച്ച പന്ത് മനോഹരമായ നീക്കത്തിലൂടെ സാദിഖ് ഗോള്‍ വലയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിരോധങ്ങളും മുന്നേറ്റങ്ങളും ഒന്നൊന്നായി പാളിയ കൊളംബിയന്‍ ഗോള്‍ മുഖത്തേക്ക് ഘാന പലതവണ ഇരച്ചെത്തിയെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. ഇരു ടീമുകളും 4-2-3-1 ഫോര്‍മേഷനിലാണ് കളത്തിലിറങ്ങിയത്.
മറ്റൊരു മത്സരത്തില്‍ തുര്‍ക്കിയെ ന്യൂസിലന്‍ഡ് സമനിലയില്‍ തളച്ചു. അഹമ്മദ് കുറ്റുസുവിലൂടെ പതിനെട്ടാം മിനിറ്റില്‍ തുര്‍ക്കി ലീഡ് നേടിയിരുന്നു. 58മത് മിനിറ്റില്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മാക്സ് മാട്ടയാണ് സമനില ഗോള്‍ മടക്കിയത്.