കൊച്ചി|
jibin|
Last Modified ശനി, 7 ഒക്ടോബര്‍ 2017 (20:22 IST)
അണ്ടർ 17
ഫിഫ ലോകകപ്പിൽ മലയാളികള്‍ കാത്തിരുന്ന കൊച്ചിയിലെ മത്സരത്തിൽ ബ്രസീൽ 2-1ന് കരുത്തരായ സ്പെയിനിനെ തകർത്തു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മഞ്ഞപ്പടയുടെ ജയം. സെൽഫ് ഗോളിലൂടെ പിന്നിലായി നിന്ന ശേഷമാണ് ലാറ്റിനമേരിക്കന്‍ ശക്തികള്‍ രണ്ടെണ്ണം തിരിച്ചടിച്ച് ജയം സ്വന്തമാക്കിയത്.
ബ്രസീലിനു വേണ്ടി 25ആം മിനിറ്റില്‍ ലിങ്കണും 45ആം മിനിട്ടിൽ പൗളീഞ്ഞോയും ഗോളുകൾ നേടിയപ്പോൾ ബ്രസീൽ താരം വെസ്ലിയുടെ പേരിലായി സ്പെയിനിന്റെ ഏക ഗോൾ. അഞ്ചാം മിനിറ്റിലായിരുന്നു ബ്രസീലിനെ ഞെട്ടിച്ച ഓൺ ഗോൾ പിറന്നത്. സ്പാനിഷ് താരം മുഹമ്മദ് മൗക്ലിസിന്റെ ഷോട്ട് വെസ്ലിയുടെ കാലിൽ തട്ടി കാനറികളുടെ വലയിൽ വീഴുകയായിരുന്നു.
ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ കോസ്റ്റാറിക്കയെ കരുത്തരായ ജർമനി കീഴടക്കി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ജർമനിയുടെ വിജയം. ജർമനിക്കായി ജാൻ ഫിതെ (21), നോഹ അവുകു (89) എന്നിവർ ഗോൾ നേടിയപ്പോൾ ആൻഡ്രസ് ഗോമസ് കോസ്റ്ററിക്കയ്ക്കായി ഗോള്‍ കണ്ടെത്തി.