യൂറോ കപ്പ്; തോല്‍വിയോടെ റഷ്യ പുറത്ത്; ഇംഗ്ലണ്ടും വെയ്‌ല്‍‌സും മുന്നോട്ട്

ഗരെത് ബെയ്‌ലും ആരോണ്‍ റാംസിയും ടെയ്‌ലറുമാണ് റഷ്യക്കെതിരെ ഗോള്‍ കണ്ടെത്തിയത്

യൂറോ കപ്പ് , വെയ്ല്‍സ് , റ്ഷ്യ , ഫുട്‌ബോള്‍
പാരിസ്| jibin| Last Modified ചൊവ്വ, 21 ജൂണ്‍ 2016 (10:11 IST)
യൂറോ കപ്പില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍‌വിയോടെ റഷ്യ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. എതിരില്ലാത്ത മൂന്ന് ഗോളിനു തകര്‍ത്ത് വെയ്ല്‍സാണ് അവരുടെ അന്തകനായത്. ജയത്തോടെ വെയ്ല്‍സ് ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറിലെത്തി.

ഗരെത് ബെയ്‌ലും ആരോണ്‍ റാംസിയും ടെയ്‌ലറുമാണ് റഷ്യക്കെതിരെ ഗോള്‍ കണ്ടെത്തിയത്. സ്കോര്‍ 2-0. ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ തളയ്ക്കാനായതിന്റെ ഓര്‍മ്മകളുമായി റഷ്യയ്ക്ക് നാട്ടിലേക്ക് മടക്കം.

മറ്റൊരു മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി സ്ലൊവാക്യ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി. സെയ്ന്റ് എറ്റിനയില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് സ്ളൊവാക്യക്കെതിരെ നിറം മങ്ങുന്ന കാഴ്ച്ചയാണ് കണ്ടത്.

റൂണിയും സ്റ്റെര്‍ലിങ്ങും ഹാരി കെയ്നും അടക്കമുള്ള പ്രമുഖരെ ബെഞ്ചിലിരുത്തിയാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങിയത്. സ്ലൊവാക്യക്കെതിരെ രണ്ടു ഡസനിലേറെ തവണ ഇംഗ്ലണ്ട് ഗോളിലേക്കുള്ള ഷോട്ട് പായിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ഒരു ജയവും രണ്ട് സമനിലയുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറിന് യോഗ്യത നേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :