ഇംഗ്ലണ്ടും ഉക്രയ്‌നും വിജയിച്ചു, യൂറോകപ്പ് ക്വാർട്ടർ ലൈനപ്പ് പൂർത്തിയായി

അഭിറാം മനോഹർ| Last Modified ബുധന്‍, 30 ജൂണ്‍ 2021 (13:00 IST)
യൂറോകപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ലൈനപ്പ് പൂർത്തിയായി. സ്വീഡനെ തോ‌ൽപ്പിച്ച് കൊണ്ട് ഉക്രെയ്‌നാണ് അവസാനമായി ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് കരുത്തരായ ജർമനിയെ തോൽപ്പിച്ചു.

പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ശേഷമുള്ള 2 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിയാഴ്‌ച്ചയാവും യൂറോ ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുക. വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന മത്സരങ്ങളിലെ വികയികളോടെ യൂറോ സെമി ലൈനപ്പ് വ്യക്തമാകും.

ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ്
സ്‌പെയിന്‍ x സ്വിറ്റ്‌സര്‍ലാന്‍ഡ് (9.30 pm, വെള്ളി)
ഇറ്റലി x ബെല്‍ജിയം (12.30 pm, വെള്ളി)
ഡെന്മാര്‍ക്ക് x ചെക്ക് റിപബ്ലിക്ക് (9.30 pm, ശനി)
ഇംഗ്ലണ്ട് x ഉക്രെയ്ന്‍ (12.30 pm, ശനി)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :