കൂടുതല്‍ ശക്തരാകാന്‍ അര്‍ജന്റീന; നെതര്‍ലന്‍ഡ്‌സിനെതിരെ ഏഞ്ചല്‍ ഡി മരിയ കളിക്കും

രേണുക വേണു| Last Modified തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (19:50 IST)
ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ കളിക്കാന്‍ ഒരുങ്ങുന്ന അര്‍ജന്റീനയ്ക്ക് ആശ്വാസം. പരുക്ക് മൂലം പ്രീ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കാതിരുന്ന സൂപ്പര്‍താരം ഏഞ്ചല്‍ ഡി മരിയ നെതര്‍ലന്‍ഡ്‌സിനെതിരെ കളിക്കും. ആദ്യ ഇലവനില്‍ ഡി മരിയ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തുടയ്‌ക്കേറ്റ പരുക്കിനെ തുടര്‍ന്നാണ് ഡി മരിയ ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കാതിരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :