തെളിവില്ല, സംശയങ്ങള്‍ മാത്രം; ബലാത്സംഗക്കേസില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തലയൂരി

 cristiano ronaldo , police , Kathryn Mayorga , ക്രിസ്റ്റ്യാനോ റൊണാള്‍ഡോ , കാതറിന്‍ മയോര്‍ഗ ,
ലൊസാഞ്ചലസ്| Last Modified ചൊവ്വ, 23 ജൂലൈ 2019 (13:02 IST)
അമേരിക്കന്‍ മുന്‍ മോഡല്‍ കാതറിന്‍ മയോര്‍ഗയുടെ ലൈംഗിക പീഡനാരോപണത്തില്‍ യുവന്റസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ നടപടിയുണ്ടാവില്ല.

പോര്‍ച്ചുഗല്‍ താരത്തിനെതിരായ ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. തെളിവുകളൊന്നുമില്ലാത്ത സാഹചര്യത്തില്‍ ഇനി കേസ് തുടരാനാവില്ല. ആരോപണത്തില്‍ ചില സംശയങ്ങള്‍ മാത്രമാണ് നിലനില്‍ക്കുന്നത്. യാതൊരു തെളിവും കണ്ടെത്താനായില്ലെന്നും നെവാഡ ഡിസ്ട്രിക്ട് അറ്റോര്‍ണി സ്റ്റീവ് വൂള്‍സണ്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷമാണ് കാതറിന്‍ താരത്തിനെതിരെആരോപണവുമായി രംഗത്തെത്തിയത്. റൊണാള്‍ഡോ 2009 ല്‍ ലാസ് വേഗാസിലെ ഹോട്ടലില്‍ വച്ച് ബലാത്സംഗത്തിന് ഇരയാക്കി. പലതവണ എതിര്‍ത്തിട്ടും ക്രിസ്റ്റ്യാനോ ബലമായി തന്നെ ഉപദ്രവിച്ചു.
ഇക്കാര്യം പുറത്തറിയാതിരിക്കാന്‍ റൊണാള്‍ഡോ തനിക്ക് 375000 ഡോളര്‍ നല്‍കിയെന്നുമായിരുന്നു ആരോപണം.

എന്നാല്‍ താരം ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചിരുന്നു. പീഡനം നടന്നിട്ടില്ലെന്നും മയോര്‍ഗയുടെ സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നും ക്രിസ്റ്റ്യാനോയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. കോടതിക്ക് പുറത്തേ നേരത്തെ ഒത്തുതീര്‍പ്പാക്കിയ പരാതി മീ ടു മുവ്മെന്‍റിന്‍റെ സമയത്താണ് വീണ്ടും ഉയര്‍ന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :