വേർപിരിഞ്ഞാൽ കോടികളുടെ സ്വത്തുക്കൾ ജോർജീനയ്ക്ക് പോകരുത്, പുതിയ കരാർ ഉണ്ടാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

അഭിറാം മനോഹർ| Last Modified വ്യാഴം, 22 ജൂണ്‍ 2023 (14:11 IST)
പങ്കാളിയുമായി വേര്‍പിരിഞ്ഞാല്‍ ജീവനാംശമായി വലിയ തുക മുടക്കേണ്ടിവരുന്ന വാര്‍ത്തകള്‍ പലയിടത്ത് നിന്നും നമ്മള്‍ കേട്ടിട്ടുള്ളതാണ്. അടുത്തിടയായി ജോണി ഡെപ്പ് വിഷയത്തിലും ആമസോണ്‍ മേധാവി ജെഫ് ബെസോസ് വിഷയത്തിലും ജീവനാംശം വലിയ ചര്‍ച്ചയായിരുന്നു. കോടികളുടെ സ്വത്താണ് ഇവര്‍ ജീവനാംശമായി പങ്കാളികള്‍ക്ക് നല്‍കിയത്. ഇപ്പോഴിതാ പങ്കാളിയുമായി താന്‍ ഭാവിയില്‍ വേര്‍പിരിയേണ്ടിവന്നാല്‍ കോടികള്‍ ജീവനാംശമായി നഷ്ടമാകാതിരിക്കാനായി പങ്കാളി ജോര്‍ജീഞ്ഞോയുമായി കരാറിലേര്‍പ്പെട്ടിരിക്കുകയാണ് ഫുട്‌ബോള്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

ഓരോ മാസവും ജോര്‍ജീഞ്ഞോയ്ക്ക് സാമ്പത്തികമായി സഹായം ലഭ്യമാക്കും. കുട്ടികളുമായുള്ള ബന്ധത്തിലും പ്രശ്‌നങ്ങളുണ്ടാവില്ലെന്ന് കരാറില്‍ പറയുന്നു. ഏകദേശം 89,40,000 രൂപയാണ് ഓരോ മാസവും ജോര്‍ജീഞ്ഞോയ്ക്ക് ലഭിക്കുക. വേര്‍പിരിയുകയാണെങ്കില്‍ ഈ തുക ഉയര്‍ത്താമെന്നാണ് ധാരണ. കൂടാതെ ലാ ഫീന്‍ക എന്ന വീടും ജോര്‍ജീഞ്ഞോയ്ക്ക് ലഭിക്കും. ജോര്‍ജീനോയ്ക്കും റൊണാള്‍ഡോയ്ക്കും അഞ്ച് മക്കളാണുള്ളത്. 2016 മുതലാണ് ക്രിസ്റ്റ്യാനോയും ജോര്‍ജീഞ്ഞോയും തമ്മില്‍ ഡെറ്റിങ്ങിലായത്. ഔദ്യോഗികമായി വിവാഹം കഴിച്ചില്ലെങ്കിലും ഇരുവരും ഒന്നിച്ചാണ് താമസം. നേരത്തെ ഇരുവരും ബന്ധം വേര്‍പിരിയുമെന്ന രീതിയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :