ക്രിസ്‌റ്റിയാനോയ്‌ക്ക് മുമ്പില്‍ മെസി ഒന്നുമല്ല; ഇത്തവണയും അത് വ്യക്തമായി

ക്രിസ്‌റ്റിയാനോ ഇത്തവണ മെസിയെ അറ്റാക്ക് ചെയ്‌തു

Cristiano Ronaldo , Lionel Messi , Ballon d'Or 2016 , Ronaldo , Antoine Griezmann , Argentina , brazil , റയൽ മാഡ്രിഡ് , ബാലൺ ഡി ഓർ പുരസ്‌കാരം , ആന്റോണിയോ ഗ്രീസ്‌മാന്‍ , ലയണല്‍ മെസി
സൂറിച്ച്| jibin| Last Modified ചൊവ്വ, 13 ഡിസം‌ബര്‍ 2016 (15:18 IST)
ഈ വര്‍ഷത്തെ ഏറ്റവും മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള ബാലൺ ഡി ഓർ പുരസ്‌കാരം റയൽ മാഡ്രിഡിന്റെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി.

ബാഴ്‌സലോണയുടെ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസി, അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ആന്റോണിയോ ഗ്രീസ്‌മാന്‍ എന്നിവരെ മറി കടന്നാണ് റൊണാള്‍ഡോ നാലാം തവണ ലോക ഫുട്ബോളർ പദവിയിലെത്തുന്നത്.

റയല്‍ മഡ്രിഡിനെ ചാമ്പ്യന്‍‌സ് ലീഗ് കിരീടത്തിലേക്കും പോര്‍ച്ചുഗലിനെ യൂറോകപ്പ് കിരീടത്തിലേക്കും നയിച്ച പ്രകടനമാണ് ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ പുരസ്‌കാരനര്‍ഹനാക്കിയത്.

ലോകത്തെ 173 മികച്ച കായിക വിഭാഗം കൈകാര്യം ചെയ്യുന്ന 173 മാധ്യമ പ്രവര്‍ത്തകരാണ് ക്രിസ്‌റ്റിയാനോയെ തെരഞെടുത്തത്. 2008, 2013, 2014 വർഷങ്ങളിലും റൊണാൾഡോ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :