വിവാദം കെട്ടടങ്ങും മുൻപേ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പുതിയ വാർഷിക കരാർ; മിക്ക സൂപ്പർ താരങ്ങളും ടീമിലില്ല

ബുധന്‍, 11 ഏപ്രില്‍ 2018 (13:52 IST)

ഓസ്ട്രേലിയ: പന്തു ചുരണ്ടൽ വിവാദം കെട്ടടങ്ങും മുൻപെ ക്രിക്കറ്റ് ഓസ്ട്രേലിയ തങ്ങളുടെ വാർഷിക കരാറിൽ നിന്നും സൂപ്പർതാരങ്ങളെ പുറത്താക്കി. പന്തു ചുരണ്ടൽ സംഭവത്തിൽ ഒരു വർഷത്തേക്ക് വിലക്ക് നേരിടുന്ന മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറോണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരെ വാർഷിക കരാറിൽ ഉൾപ്പെടുത്താൻ ക്രിക്കറ്റ് ഓസ്ട്രേലിയ് തയ്യാറായില്ല. 
 
ആദം സാമ്പ, നഥാന്‍ കോള്‍ട്ടര്‍നൈല്‍, ജെയിംസ് പാറ്റിന്‍സണ്‍ എന്നീ മുൻ നിര താരങ്ങളേയും ക്രിക്കറ്റ് ഓസ്ട്രേലിയ പുതിയ വാർഷിക കരാറിൽ നിന്നും ഒഴിവാക്കി. പുതിയ കരാറിൽ 20 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്. ഏഴു വർഷങ്ങൾക്ക് ശേഷമാണ് നിലവിലെ ക്യാപ്റ്റൻ ടിം പെയ്ൻ വാർഷിക കരാറിന്റെ ഭാഗമാകുന്നത് എന്ന പ്രത്യേഗതയുമുണ്ട്.
 
2019 ലെ ലോക കപ്പ് മുന്നിക് കണ്ടുള്ള ടീമിനെയാണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ പട്ടികയിൽ അഞ്ച് പുതുമുഖ താരങ്ങളും ഇടം പിടിച്ചിട്ടുണ്ട്. അലക്‌സ് കാരി, മാര്‍ക്കസ് സ്റ്റോയിനിസ്, ആന്‍ഡ്രൂ ടൈ, കെയിന്‍ റിച്ചാര്‍ഡ്‌സണ്‍, ജൈ റിച്ചാര്‍ഡ്‌സണ്‍ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

കോമൺവെൽത്തിൽ 400 മീറ്റർ ഫൈനലിൽ മലയാളി താരം മുഹമ്മദ് അനസിന് ദേശീയ റെക്കോർഡോടെ നാലാം സ്ഥാനം

കോമൺവെൽത്ത് ഗെയിംസിൽ 400മീറ്ററിൽ മലയാളി താരം മുഹമ്മദ് അനസിന് ദേശിയ റെക്കോർഡോഡെ നാലാം ...

news

കോമണ്‍‌വെല്‍ത്ത് ഗെയിംസ്; ഇന്ത്യക്ക് 10 സ്വര്‍ണം, പട്ടികയില്‍ മൂന്നാമത്

കോമൺവെൽത്ത് ഗെയിംസിന്റെ അഞ്ചാം ദിനത്തില്‍ കൂടുതല്‍ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. ഷൂട്ടിങ് ...

news

ലൂലുമാളിൽ കുടുംബവുമൊത്ത് സിനിമ കാണാനെത്തി മലയാളികളുടെ സ്വന്തം ഹ്യൂമേട്ടൻ

മലയാളികൾക്ക് ഇയാൻ ഹ്യൂം എന്ന ബ്ലാസ്റ്റേഴ്സ് താരം ഇപ്പോൾ കാനഡക്കാരനല്ല മലയാളി തന്നെയാണ്. ...

news

ഇന്ത്യക്ക് വേണ്ടി നീന്തലില്‍ വെങ്കലം വാങ്ങി നടന്‍ മാധവന്‍റെ മകന്‍ !

നടന്‍ മാധവന്‍റെ മകന്‍ വേദാന്ത് മാധവന്‍ ഇന്ത്യയ്ക്ക് വേണ്ടി രാജ്യാന്തര മെഡല്‍ ...

Widgets Magazine