സൗദി ലീഗിൽ റൊണാൾഡോയുടെ ആറാട്ട്, ഹാട്രിക്കോടെ ലീഗ് ഫുട്ബോളിൽ 500 ഗോൾ നേട്ടം

അഭിറാം മനോഹർ| Last Modified വെള്ളി, 10 ഫെബ്രുവരി 2023 (13:03 IST)
സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ കരുത്തിൽ അൽ വെഹ്ദയെ തകർത്ത് അൽനസ്ർ. സൗദിയിൽ റൊണാൾഡോയുടെ ആദ്യ ഹാട്രിക്കാണിത്.എവേ മത്സരത്തിൽ നാലു ഗോളുകൾക്കാണ് അൽനസ്റിൻ്റെ വിജയം.16 കളികളിൽ 37 പോയൻ്റുമായി അൽനസ്റാണ് ലീഗിൽ ഒന്നാമത്.

മത്സരത്തിൻ്റെ 21, 44,51, 61 മിനുട്ടുകളിലായിരുന്നു റൊണാൾഡൊയുടെ ഗോളുകൾ .റൊണാൾഡോയുടെ കരിയറിലെ 61ആം ഹാട്രിക്കാണിത്. മത്സരത്തിലെ ആദ്യ ഗോൾ നേട്ടതോടെ ലീഗ് ഫുട്ബോളിൽ 500 ഗോളുകളെന്ന നേട്ടം റോണോ സ്വന്തമാക്കി.അഞ്ച് വ്യത്യസ്ത ലീഗുകളിൽ അഞ്ച് ടീമുകൾക്കായാണ് റോണോ 500 ഗോളുകൾ സ്വന്തമാക്കിയത്.

ലാലിഗയിൽ റയലിനായി 311 ഗോളും പ്രീമിയർ ലീഗിൽ മാഞ്ചസ്റ്ററിനായി 103 ഗോളും ഇറ്റാലിയൻ സിരി എയിൽ യുവൻ്റസിനായി 81 ഗോളും പോർച്ചുഗൽ ലീഗിൽ സ്പോർട്ടിംഗ് ലിസ്ബണിനായി മൂന്നും സൗദി ലീഗിൽ അൽ നസ്റിനായി അഞ്ച് ഗോളുമാണ് റോണോ ഇതുവരെ നേടിയത്. ലീഗ് മത്സരങ്ങളിൽ മാത്രം റോണോയുടെ ഗോൾ നേട്ടം 503 ആയി.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :