സാന്തിയാഗോ|
jibin|
Last Modified ബുധന്‍, 17 ജൂണ്‍ 2015 (09:15 IST)
സെര്‍ജിയോ അഗ്വേറോയുടെ ഗോളില്‍ അര്‍ജന്റീന കോപ്പയില്‍ ആദ്യജയവും കപ്പ് സാധ്യതകളും നിലനിര്‍ത്തി. ഗ്രൂപ്പ് ബിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഉറുഗ്വെയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മെസിയും സംഘവും പരാജയപ്പെടുത്തിയത്. ജയത്തോടെ വിലപ്പെട്ട മൂന്നു പോയിന്റ് സ്വന്തമാക്കിയ അര്‍ജന്റീന ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി.
ആദ്യ മത്സരത്തില്‍ പരാഗ്വെയോടു സമനില വഴങ്ങിയ അര്‍ജന്റീനയുടെ മുന്നേറ്റത്തിന് ജയം അനിവാര്യമായിരുന്നു. എന്നാല്‍
56മത് മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയാണ് അര്‍ജന്‍റീനക്കു വേണ്ടി വല ചലിപ്പിച്ചത്. പാബ്ളോ സബലേറ്റ നല്‍കിയ പാസ് അഗ്യൂറോ യുറുഗ്വായ് പ്രതിരോധത്തെ തകര്‍ത്ത് വലയിലെത്തിക്കുകയായിരുന്നു. കടുത്ത സമ്മര്‍ദത്തിലായിരുന്നു അര്‍ജന്റീന കളി തുടങ്ങിയത്. എന്നാല്‍ ആക്രമണങ്ങളുമായി അര്‍ജന്റീന പിന്നീടു കളം നിറഞ്ഞു. എങ്കിലും ആദ്യ പകുതിയില്‍ നിരന്തര ആക്രമണങ്ങളുമായി ഉറുഗ്വെന്‍ പോസ്റ് ആക്രമിച്ച അര്‍ജന്റീനയ്ക്കു ഗോള്‍ നേടാനുള്ള ഭാഗ്യം ലഭിച്ചില്ല.
എന്നാൽ അർജന്റീനയുടെ മുൻനിരയെ പ്രതിരോധിക്കുന്നതിൽ യുറുഗ്വായ് വിജയിച്ചതോടെ ഗോളുകളുടെ എണ്ണം കുറഞ്ഞു. നായകൻ മെസിയുടെയും ഡി മരിയയുടെയും നീക്കങ്ങളെ യുറുഗ്വായ് തന്ത്രപരമായി തന്നെ പിടിച്ചുക്കെട്ടി. 82-ാം മിനുറ്റിൽ മെസിയുടെ നീക്കം യുറുഗ്വാൻ ഗോൾകീപ്പർ ഏറെ പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. അവസാന മിനുറ്റുകളിൽ സമനിലയ്ക്കായി യുറുഗ്വായ് നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല.
ആദ്യ പകുതിയില്‍ മൂന്നു തവണ യുറുഗ്വായ്
പോസ്റ്റിലേക്ക് പന്തടിച്ചെങ്കിലും ഗോള്‍ കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്ലേര രക്ഷപ്പെടുത്തുകയായിരുന്നു. ആദ്യ കളിയില്‍ പാരഗ്വയ്ക്കെതിരെ സമനില വഴങ്ങണ്ടേി വന്ന അര്‍ജന്‍റീനക്കിത് ആശ്വാസ ജയമാണ്. മൂന്നു പോയിന്റിന്റെ സമ്പാദ്യവുമായി ഉറുഗ്വെ മൂന്നാം സ്ഥാനത്താണ്. അര്‍ജന്റീന തങ്ങളുടെ അടുത്ത മത്സരത്തില്‍ 21നു ജമൈക്കയെയാണ് എതിരിടുന്നത്.
മറ്റൊരു മത്സരത്തില്‍ പാരഗ്വായ് രണ്ടാം മൽസരത്തിൽ ജമൈക്കയെ ഒരു ഗോളിന് പരാജയപ്പെടുത്തി. ആദ്യ പകുതി തീരാൻ മിനുറ്റുകൾ ശേഷിക്കേയാണ് പാരഗ്വായ് ജമൈക്കയുടെ വല ചലിപ്പിച്ചത്. മുപ്പത്തിയാറാം മിനുറ്റിൽ എഡ്ഗാർ ബെനിറ്റസാണ് പാരഗ്വായ്‌യുടെ വിജയഗോൾ നേടിയത്. പന്തെടുക്കാൻ മുന്നോട്ടുവന്ന ജമൈക്കൻ ഗോൾകീപ്പർ ഡ്വയ്ൻ കീറിന്റെ പിഴവിൽ നിന്നാണ് ഗോൾ വീണത്. ഗോൾകീപ്പർ പന്ത് തട്ടിമാറ്റാൻ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്ന എഡ്ഗാർ ബെനിറ്റസ് ലക്ഷ്യത്തിലെത്തിച്ചു.