അഭിറാം മനോഹർ|
Last Modified തിങ്കള്‍, 12 ഡിസംബര്‍ 2022 (18:26 IST)
അർജൻ്റീനയും നെതർലൻഡ്സും തമ്മിലുള്ള ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരം നിയന്ത്രിച്ച വിവാദ റഫറിയായ സ്പാനിഷ് റഫറി മാത്തേയു ലഹോസിനെ ഖത്തറിൽ നിന്നും നാട്ടിലേയ്ക്കയച്ചു. 15 മഞ്ഞകാർഡുകളാണ് ലാഹോസ് മത്സരത്തിൽ പുറത്തെടുത്തത്. മത്സരത്തിലെ മോശം റഫറിയിങ്ങിനെതിരെ അർജൻ്റീന, നെതർലൻഡ്സ് താരങ്ങളും പരിശീലകരും രംഗത്തെത്തിയിരുന്നു.
സംഭവം വിവാദമായതോടെ തിങ്കളാഴ്ച മത്തേയു ലാഹോസിനെ നാട്ടിലേക്ക് തിരിച്ചയതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ കാർഡ് വിവാദത്തെ തുടർന്നാണോ റഫറിയെ പുറത്താക്കിയതെന്ന കാര്യം വ്യക്തമല്ല. ക്വാർട്ടർ ഫൈനലിൽ ലയണൽ മെസ്സിയടക്കം 15 താരങ്ങൾക്ക് നേരേയാണ് ലാഹോസ് മഞ്ഞക്കാർഡുയർത്തിയത്.