ചിലിയെ മെക്‌സിക്കോ സമനിലയില്‍ തളച്ചു

സാന്റിയാഗോ| Last Modified ചൊവ്വ, 16 ജൂണ്‍ 2015 (10:29 IST)
കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ചിലി–മെക്‌സിക്കോ മത്സരം സമനിലയില്‍ കലാശിച്ചു. ഗ്രൂപ്പ്‌ എയിലെ രണ്‌ടാം റൌണ്‌ട്‌ പോരാട്ടത്തില്‍ ഇരു ടീമുകളും മൂന്നു വീതം ഗോളുകള്‍ അടിച്ചാണു സമനിലയില്‍ പിരിഞ്ഞത്‌. ഇരുടീമുകളും ഗോളുകളും മറുപടി ഗോളുകളുമായി മുന്നേറിയപ്പോള്‍ മത്സരം ആവേശഭരിതമായി. 21ആം മിനിറ്റില്‍ മെകിസിക്കോയ്ക്ക് വേണ്ടി വുവോസൊയാണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ വിദലിന്റെ ഗോളിലൂടെ ചിലി ഗോള്‍ മടക്കി.


29ആം മിനിറ്റില്‍ റൗല്‍ ജിമെന്‍സിലൂടെ മെക്‌സിക്കോ ലീഡ് ഉയര്‍ത്തി. ലഭിച്ച കോര്‍ണര്‍ കിക്കില്‍ മനോഹരമായ ഹെഡറിലൂടെയാണ് ജിമെന്‍സി ഗോള്‍ നേടിയത്. 42 ആം മിനിറ്റില്‍ വര്‍ഗാസ് ചിലിക്കായി ഗോള്‍ വല ചലിപ്പിച്ചു. സ്‌ട്രൈക്കറിന്റെ കാലില്‍ നിന്ന് ഉയര്‍ന്ന പന്ത് മനോഹരമായ ഹെഡറിലുടെയാണ് വര്‍ഗാസ് മെക്‌സിക്കന്‍ വലയില്‍ എത്തിച്ചത്. 57ആം മിനിറ്റില്‍ വിദല്‍ വീണ്ടും മെക്‌സിക്കന്‍ മഗാള്‍ വല ചലിപ്പിച്ചു. 32ന് മുന്നിട്ട് നിന്ന ആതിഥേയരുടെ ഗോള്‍പോസ്റ്റിലേക്ക് 66ആം മിനിറ്റില്‍ വുവോസോ സമനില ഗോള്‍ പായിച്ചു. തുടര്‍ന്നുള്ള മിനിറ്റുകളില്‍ ഇരു ടീമുകളും ഗോളിനായി കിടഞ്ഞു മത്സരച്ചെങ്കിലും നേടാനായില്ല.

ചിലി ആദ്യ മത്സരത്തില്‍ ഇക്വഡോറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. മെക്‌സിക്കോയുടെ ആദ്യ മത്സരം ബൊളീവിയ്‌ക്കെതിരെ ഗോള്‍രഹിത സമനിലയിലാരുന്നു. ഞായറാഴ്ചയാണ് ഇരുടീമുകളുടെയും അടുത്ത മത്സരം. ഞായറാഴ്ച മെക്‌സിക്കോ ഇക്വഡോറിനെയും ചിലി ബൊളീവിയയെയും നേരിടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :