അഭിറാം മനോഹർ|
Last Modified വെള്ളി, 24 നവംബര്‍ 2023 (10:40 IST)
ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ അര്‍ജന്റൈന്‍ ആരാധകരോട് മോശമായി പെരുമാറിയ ബ്രസീലിനെതിരെ ഫിഫയുടെ അച്ചടക്കനടപടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. മാറക്കാനയില്‍ നടന്ന മത്സരത്തില്‍ കളി തുടങ്ങും മുന്‍പ് അര്‍ജന്റൈന്‍ ആരാധകരെ ബ്രസീല്‍ ആരാധകര്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ബ്രസീല്‍ പോലീസും അര്‍ജന്റൈന്‍ ആരാധകര്‍ മര്‍ദ്ദിച്ചു. ഇതില്‍ പ്രതിഷേധിച്ച് അര്‍ജന്റൈന്‍ ടീം കളിക്കളം വിട്ടുപോയിരുന്നു.
ഈ പശ്ചാത്തലത്തില്‍ ബ്രസീലിനെതിരെ ഫിഫയുടെ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോം മത്സരങ്ങളില്‍ നിന്നും കാണീകളെ വിലക്കുകയോ പിഴ ഈടാക്കുകയോ ചെയ്യാനാണ് സാധ്യത. അതുമല്ലെങ്കില്‍ ഒരു പോയന്റ് വെട്ടുക്കുറയ്ക്കുന്നതടക്കമുള്ള നടപടികളിലേക്ക് ഫിഫ കടക്കും. തൂടര്‍ച്ചയായ 3 മത്സരങ്ങളില്‍ തോറ്റ ബ്രസീല്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ആറാം സ്ഥാനത്താണുള്ളത്. ഈ സാഹചര്യത്തില്‍ ഒരു പോയിന്റ് വെട്ടിക്കുറയ്ക്കുന്നത് ബ്രസീലിന് കനത്ത തിരിച്ചടിയാകും.
2026ല്‍ നടക്കാനിരുക്കുന്ന ലോകകപ്പില്‍ സൗത്ത് അമേരിക്കയില്‍ നിന്നും 6 ടീമുകളായിരിക്കും ലോകകപ്പില്‍ യോഗ്യത നേടുക. 20 പോയിന്റുകളുള്ള ടീമുകളാകും ലോകകപ്പ് യോഗ്യത നേടുവാന്‍ സാധ്യതയുള്ളവര്‍. 12 മത്സരങ്ങള്‍ ഇനിയും ബാക്കി നില്‍ക്കുന്നുണ്ടെങ്കിലും 13 പോയിന്റുകള്‍ കൂടി നേടിയാല്‍ മാത്രമെ ബ്രസീലിന് ലോകകപ്പ് യോഗ്യത സ്വപ്നം കാണാന്‍ സാധിക്കു. 6 കളികളില്‍ 15 പോയന്റുകളുള്ള നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയാണ് നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത്.