ബ്രസീല്‍ ടീമിന്റെ കരുത്ത് എന്താണെന്ന് നെയ്‌മര്‍ വ്യക്തമാക്കി

  നെയ്മര്‍ , ബ്രസീല്‍ ടീം ,  കോപ്പ അമേരിക്ക , ലോകകപ്പ് ഫുട്‌ബോള്‍
jibin| Last Updated: വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (19:54 IST)
ബ്രസീല്‍ ടീമിന്റെ കരുത്ത് കൂട്ടായതാണെന്നും, ഒറ്റയാള്‍ കരുത്തില്‍ അല്ല ടീം നില നില്‍ക്കുന്നതെന്നും സൂപ്പര്‍ താരം നെയ്മര്‍. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു താരം. അതേസമയം, ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത മത്സരങ്ങളില്‍ അടുത്ത മാസം നടക്കുന്ന ചിലി, വെനിസ്വല മത്സരങ്ങള്‍ താരത്തിന് നഷ്‌ടമാകും. ടൂര്‍ണമെന്റില്‍ റെഡ് കാര്‍ഡ് ലഭിച്ച നെയ്മര്‍ രണ്ട് അന്താരാഷ്ട്ര മത്സരങ്ങള്‍ നഷ്ടമായതിനെതുടര്‍ന്നാണിത്.

കഴിഞ്ഞ ആഴ്ച്ചകളില്‍ നടന്ന സൗഹൃദ മത്സരങ്ങളില്‍
കോസ്റ്ററീക്കയെ 1-0 ത്തിനും അമേരിക്കയെ 4-1നും തകര്‍ത്ത് ബ്രസീല്‍ കരുത്തു കാട്ടിയിരുന്നു. അറ്റാകിംഗ് നിരയെ ശക്തിപ്പെടുത്താന്‍ നെയ്മറില്ലാതെ കഴിയില്ലെങ്കിലും പുതിയ തരോദയങ്ങള്‍ മഞ്ഞപ്പടയുടെ മൂര്‍ച്ചകൂട്ടുമെന്നാണ് കോച്ച് ദുംഗ്ഗയുടെ പ്രതീക്ഷ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :