അഭിറാം മനോഹർ|
Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2020 (12:35 IST)
സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്‌സലോണ എഫ്‌സിയുടെ പ്രസിഡന്റ് ജോസഫ് മരിയ ബെർതോമ്യു രാജിവെച്ചു. ചൊവ്വാഴ്‌ച്ച വൈകീട്ട് ചേർന്ന യോഗത്തിനൊടുവിലാണ് ബോർതോമ്യുവും ഭരണസമിതിയും രാജിവെക്കാൻ തീരുമാനമായത്. നിലവിലെ ഭരണസമിതിക്കെതിരായുള്ള അവിശ്വാസപ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് രാജി.
ബാഴ്‌സയുടെ പ്രസിഡന്‍റായി ബെർതോമ്യു 2014ലാണ് ചുമതലയേറ്റത്. കഴിഞ്ഞ സീസണിൽ ക്ലബിന് ഒരു കിരീടം പോലും നേടാൻ സാധിക്കാഞ്ഞതും പുതിയ താരങ്ങളെ സൈൻ ചെയ്യാതിരുന്നതും ബെർതോമ്യുവിനെതിരെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. സൂപ്പർ താരം ലയണൽ മെസ്സി ബോർതോമ്യുവിനെതിരെ
രംഗത്തെത്തിയതോടെയാണ് സഹചര്യം വഷളായത്.ഒന്നെങ്കില്‍ മെസി അല്ലെങ്കില്‍ ബെർതോമ്യു എന്ന നിലയിലേക്ക് തർക്കം നീളുകയും ചെയ്‌തിരുന്നു. ഈ തർക്കങ്ങൾക്കൊടുവിലാണ് ബെർതോമ്യു ഇപ്പോൾ രാജി വെച്ചിരിക്കുന്നത്.