"മനുഷ്യനല്ല, ഇത് മെഷീൻ": ലെവൻഡോസ്കിയുടെ ഹാട്രിക്കിൽ വമ്പൻ വിജയവുമായി ബാഴ്സലോണ

അഭിറാം മനോഹർ| Last Modified വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (13:53 IST)
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തിൽ റോബർട്ട് ലെവൻഡോവ്സ്കിയുടെ ഹാട്രിക്ക് ഗോളിൽ ചെക്ക് റിപ്പബ്ലിക് ക്ലബായ വിക്ടോറിയ പ്ലസന്നെ തകർത്ത് ബാഴ്സലോണ. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ബാഴ്സയുടെ വിജയം. ലെവൻഡോവ്സ്കി ആദ്യപകുതിയിൽ 2 ഗോളുകളും രണ്ടാം പകുതിയിൽ ഒരു ഗോളും നേടി.

ചാമ്പ്യൻസ് ലീഗിലെ തൻ്റെ ആറാമത്തെ ഹാട്രിക്കാണ് ലെവൻഡോസ്കി കണ്ടെത്തിയത്. മൂന്ന് ക്ലബുകൾക്ക് വേണ്ടി കളിക്കാൻ ഇറങ്ങി ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് നേടുന്ന ആദ്യതാരമെന്ന നേട്ടവും താരം സ്വന്തമാക്കി. ബൊറൂസിയ ഡോർട്ട്മുണ്ട്, ബയേൺ മ്യൂണിച്ച് എന്നീ ടീമുകൾക്ക് വേണ്ടിയാണ് താരം മുൻപ് ഹാട്രിക് നേടിയിട്ടുള്ളത്.

മറ്റൊരു ഗ്രൂപ്പ് മത്സരത്തിൽ ഇറ്റാലിയൻ നാപ്പോൾ പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂളിനെ തോൽപ്പിച്ചു. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് നാപ്പോളിയുടെ വിജയം. യുവൻ്റസിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പിഎസ്ജി വിജയം സ്വന്തമാക്കി. ഒനിനെതിരെ 2 ഗോളുകൾക്കായിരുന്നു പിഎസ്ജിയുടെ വിജയം. നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡും വിജയത്തോടെയാണ് സീസൺ തുടങ്ങിയത്.സെൽറ്റിക്കിനെതിരെ 3 ഗോളിനാണ് റയൽ മാഡ്രിഡിൻ്റെ വിജയം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :