ബാലണ്‍ ദ്യോര്‍: മെസിക്കും ക്രി​സ്റ്റ്യാനോയ്ക്കും എതിരായി ന്യൂയര്‍

 ബാലണ്‍ ദ്യോര്‍ പുരസ്കാരം , ക്രി​സ്റ്റ്യാനോ റൊണാൾഡോ , മെസി , മാനുവൽ ന്യൂയർ
സൂറി​ച്ച്| jibin| Last Modified ബുധന്‍, 3 ഡിസം‌ബര്‍ 2014 (11:34 IST)
ലോകത്തിലെ മികച്ച ഫുട്ബോളര്‍ക്കുള്ള ഫി​ഫ ബാലണ്‍ ദ്യോര്‍ പുരസ്കാരത്തിനുള്ള അന്തി​മ സാദ്ധ്യതാ പട്ടി​കയ്ക്ക് രൂപമായി. റയൽ മാഡ്രി​ഡി​ന്റെ പോർച്ചുഗീസ് താരം ക്രി​സ്റ്റ്യാനോ റൊണാൾഡോ, അര്‍ജന്റീനയുടെ ബാഴ്സലോണ താരം ലയണൽ മെസി, ബയേൺ​ മ്യൂണി​ക്കി​ന്റെ ജർമ്മൻ ഗോളി​ എന്നി​വരാണ് ബാലണ്‍ ദ്യോര്‍ പുരസ്കാരത്തിനായി മത്സരിക്കുക.

2008നും 2013നുമി​ടയി​ൽ നാല് വർഷവും ഫി​ഫ ബാലണ്‍ ദ്യോര്‍ പുരസ്കാരത്തി​ന് ലയണൽ മെസി അര്‍ഹനായപ്പോള്‍. 2008ലും 2013ലും ലോക ഫുട്ബോളര്‍ ആയത് ക്രി​സ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു. ചാമ്പ്യൻസ് ലീഗി​ൽ ഒരു സീസണി​ൽ 17 ഗോളുകള്‍ നേടി​ ക്രി​സ്റ്റ്യാനോ റെക്കാഡി​ട്ടി​രുന്നു. ചാമ്പ്യൻസ് ലീഗ്, സൂപ്പർ കപ്പ്, കിംഗ്സ് കപ്പ് ജേതാവ്. ചാമ്പ്യൻസ് ലീഗ് ഗോൾ സ്കോറിംഗി​ൽ റെക്കാഡ്.
2014 ൽ 46 മത്സരങ്ങളി​ൽ നി​ന്ന്
50 ഗോളുകൾ എന്നിവയാണ് ക്രി​സ്റ്റ്യാനോയുടെ കരുത്ത്.

അതേസമയം കഴി​ഞ്ഞ ലോകകപ്പി​ൽ അർജന്റീനയെ ഫൈനൽ വരെയെത്തിച്ചതും. ചാമ്പ്യൻസ് ലീഗി​ലും ലാലി​ഗയി​ലും ആൾ ടൈം ബെസ്റ്റ് സ്കോറര്‍ ആയതുമാണ് മെസിയെ തുണയ്ക്കുന്നത്.

1963ൽ ഇതി​ഹാസ താരം ലെവ് യാഷി​ന് ശേഷം ഫി​ഫയുടെ ഏറ്റവും മി​കച്ച കളി​ക്കാരനുള്ള മൂന്നംഗ അവസാന പട്ടി​കയി​ലെത്തുന്ന ആദ്യ ഗോൾ കീപ്പറാണ് ലോകകപ്പ് ജേതാവും ഗോൾഡൻ ഗ്ളൗവി​ന് ഉടമയുമായ ന്യൂയർ.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :