രേണുക വേണു|
Last Modified ഞായര്‍, 11 ജൂലൈ 2021 (10:08 IST)
അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയതിന്റെ ആഹ്ലാദപ്രകടനം നടത്തിയ ആരാധകര്‍ക്ക് എട്ടിന്റെ പണി. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആഹ്ലാദപ്രകടനം നടത്തിയ ആരാധകരുടെ ബൈക്കുകള്‍ പൊലീസ് പിടിച്ചെടുത്തു. സ്റ്റേഷനിലേക്ക് വന്നാല്‍ ബൈക്കുകള്‍ തിരിച്ചുനല്‍കാമെന്ന് പൊലീസ് പറഞ്ഞു. ആരാധകര്‍ പടക്കം പൊട്ടിച്ചും മുദ്രാവാക്യങ്ങള്‍ വിളിച്ചും ആഹ്ലാദപ്രകടനം നടത്തുകയായിരുന്നു. അതിനിടയിലാണ് വിവരം അറിഞ്ഞ് പൊലീസ് എത്തിയത്. പൊലീസ് ജീപ്പ് എത്തുന്നതു കണ്ട ആരാധകര്‍ ചിതറിയോടി. ഊടുവഴികളിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു അര്‍ജന്റീന ആരാധകര്‍. അതിനിടയില്‍ റോഡില്‍ പാര്‍ക്ക് ചെയ്ത ബൈക്കുകള്‍ എടുക്കാന്‍ ആരാധകര്‍ക്ക് പറ്റിയില്ല. ഈ ബൈക്കുകളെല്ലാം പൊലീസ് കൊണ്ടുപോയി. എറണാകുളത്താണ് സംഭവം.