സൗദിയിൽ ഗോൾവേട്ട തുടർന്ന് ക്രിസ്റ്റ്യാനോ,26 മിനിട്ടിനിടെ ഹാട്രിക്: അൽ നസ്റിന് വൻ വിജയം

അഭിറാം മനോഹർ| Last Modified ഞായര്‍, 26 ഫെബ്രുവരി 2023 (09:33 IST)
സൗദി പ്രോ ലീഗിൽ ദമാക്ക് എഫ്സിക്കെതിരെ അൽനസ്റിന് തകർപ്പൻ വിജയം. പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ കളം നിറഞ്ഞുകളിച്ച മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ അൽനസ്ർ 3 ഗോളുകൾക്ക് മുന്നിലെത്തി. 18ആം മിനുട്ടിൽ പെനാൽട്ടിയിലൂടെയും 24,44 മിനിട്ടിൽ അല്ലാതെയും റോണോ ഹാട്രിക് പൂർത്തിയാക്കി.

ലീഗിൽ അഞ്ച് മത്സരങ്ങൾ മാത്രം കളിച്ച റൊണാൾഡോ 8 ഗോളുകളാണ് ഇത് വരെ നേടിയത്. അതിൽ രണ്ട് ഹാട്രിക്കുകൾ ഉൾപ്പെടുന്നു. സൗദി ലീഗിലെ ഈ സീസണിലെ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ താരം നാലാം സ്ഥാനത്താണ്. 18 മത്സരങ്ങളിൽ 43 പോയൻ്റുമായി അൽ നസ്ർ ഒന്നാമതും 41 പോയൻ്റുകളോടെ അൽ ഇത്തിഹാദ് രണ്ടാം സ്ഥാനത്തുമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :