മുംബൈ|
AISWARYA|
Last Updated:
ശനി, 8 ജൂലൈ 2017 (10:10 IST)
ഫുട്ബോൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകകപ്പ് മത്സരം കൊച്ചിയിലേക്ക്. ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൂടിയായ കൊച്ചിയിൽ കളിക്കാന്‍ എത്തുന്നത് സാക്ഷാൽ ബ്രസീൽ താരങ്ങള്‍. ഇവര്‍ക്കെതിരെ കളിക്കാന്‍ സ്പെയിനും.
കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന ഈ ലോകകപ്പില്‍ ഇന്ത്യയ്ക്കും കളിക്കാന്‍ അവസരമുണ്ട്. യു എസ് എയാണ് ആദ്യമത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ. അമേരിക്കയ്ക്ക് പുറമേ ഘാന, കൊളംബിയ ടീമുകളും ഇന്ത്യയുടെ ഗ്രൂപ്പിലാണ്. ഒക്ടോബർ ആറിന് അമേരിക്ക, ഒമ്പതിന് കൊളംബിയ, 12ന് ഘാന എന്നിവരുമായിട്ടാണ് ഇന്ത്യയുടെ കളി. എ മുതൽ എഫ് വരെ ആറ് ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ലോകകപ്പിന് വേണ്ടി പോരാടുന്നത്. മുംബൈയിൽ വെച്ചാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾക്കുള്ള വോട്ടെടുപ്പ് നടന്നത്.