പോര്‍ച്ചുഗലിനു തടസ്സം ജര്‍മ്മനി

PROPRO
മൈക്കല്‍ ബെല്ലാക്ക്, ഷ്വൈന്‍ സ്റ്റീഗര്‍, ലൂക്കാസ് പെഡോള്‍സ്കി ജര്‍മ്മനിക്ക് കരുത്തരുടെ ഒരു നീണ്ട നിര തന്നെ ഉണ്ടെങ്കിലും ഗ്രൂപ്പിലെ അവസാന രണ്ട് മത്സരങ്ങള്‍ ദൌര്‍ബല്യങ്ങള്‍ തുറന്നു കാട്ടി. ക്രൊയേഷ്യയ്‌ക്ക് എതിരെയുള്ള പരാജയവും ഓസ്ട്രിയയ്‌ക്കെതിരെയുള്ള ഒരു ഗോള്‍ ജയവും മുന്നേറ്റനിര ശോഭിക്കുന്നില്ല എന്നാണ് കാട്ടിയത്.

ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി യൂറോ 2008 ക്വാര്‍ട്ടര്‍ കളിക്കാനെത്തുമ്പോള്‍ പാരമ്പര്യമൊന്നും ജര്‍മ്മനിയെ തുണയ്‌ക്കില്ല. പ്രത്യേകിച്ചും ക്രിസ്ത്യാനോയേയും ഡെക്കോയേയും പോലെ മിടുക്കന്‍‌മാരായ രണ്ട് മിഡ്ഫീല്‍ഡര്‍മാര്‍ കളിക്കുന്ന പോര്‍ച്ചുഗലിനെതിരെ ജര്‍മ്മനിക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും.

മദ്ധ്യനിരയില്‍ ക്രിസ്ത്യാനോയെ തളയ്ക്കുക തന്നെയാകും ജര്‍മ്മനിക്ക് നെരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളി. പരുക്കാണ് ജര്‍മ്മനി നേരിടുന്ന പ്രശ്നം. ടോസ്റ്റ്ണ്‍ ഫ്രിംഗ്‌സും, മുന്നേറ്റക്കാരന്‍ പെഡോള്‍‌സ്കിയും പരുക്കിന്‍റെ പിടിയിലാണ്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ പരാജയപ്പെട്ട ടീമില്‍ എട്ട് മാറ്റങ്ങള്‍ വരുത്തിയാണ് പോര്‍ച്ചുഗല്‍ ഇറങ്ങുന്നത്.

ന്യൂനോ ഗോമസ് നയിക്കുന്ന ആക്രമണത്റ്റില്‍ ക്രിസ്ത്യാനോയും സിമാവോയും പിന്തുണയ്‌ക്കും. പ്ലെമേക്കര്‍ റോളീല്‍ ഡെക്കോയ്‌ക്കൊപ്പം അര്‍മാന്‍ഡോ പെറ്റിറ്റും ജൊവാവോ മൌട്ടീഞ്ഞയുമുണ്ട്. ജോസ് ബോസിംഗ്വയും പെപ്പെയും കര്‍വാലോയും പോളോ ഫെരേരയുമാണ് പ്രതിരോധക്കാരുടെ ചുമതലയില്‍ കളിക്കുക. വല കാക്കാന്‍ റൊക്കാര്‍ഡോയും.

മരിച്ചു കിടന്നാലും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ടീം എന്നാണ് ജര്‍മ്മനിയെ കുറിച്ച് പറയുന്നത്. തിരിച്ചടിക്കാനുള്ള അവരുടെ കരുത്താണ് ഇതില്‍ നിന്നും ബോധ്യമാകുന്നത്. പതിനഞ്ച് തവണ ഇരുവരും തമ്മില്‍ കളിച്ചതില്‍ ഏഴ് തവണയും ജയം ജര്‍മ്മനിക്കൊപ്പമായിരുന്നു എന്നതാണ് ചരിത്രം. മൂന്ന് തവണ മാത്രമേ അവര്‍ പരാജയമറിഞ്ഞുള്ളൂ.
PROPRO


ബാസെല്‍:| WEBDUNIA|
യൂറോപ്യന്‍ മത്സരങ്ങളില്‍ പതിനാലാമത്തെ കളിക്ക് തയ്യാറാകുന്ന ന്യൂനോ ഗോമസ് ലൂയിസ് ഫിഗോയുടെ റെക്കോഡിനൊപ്പമാകും. മത്സരത്തില്‍ ഗോളടിച്ചാല്‍ മൂന്ന് യൂറോ ചാമ്പ്യന്‍ഷിപ്പുകളില്‍ സ്കോര്‍ ചെയ്തയാള്‍ എന്ന ബഹുമതി ഗോമസിനു ജര്‍മ്മന്‍ താരം ജുര്‍ഗന്‍ ക്ലിന്‍സ്മാനുമായി പങ്കു വയ്ക്കാനാകും. വ്ലാഡിമര്‍ സ്മൈസര്‍, തിയറി ഹെന്‍‌റി, ഹെന്‍റിക് ലാര്‍സന്‍ എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് താരങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :