‘വീട്ടിലേക്കുള്ള വഴി’ ഒടുവില്‍ തിയേറ്ററുകളിലെത്തി. മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഇതൊരു പുതിയ അനുഭവമാണ്. ഡോ. ബിജു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഏറ്റവും കുറച്ച് ഉപയോഗിച്ചിരിക്കുന്ന ഭാഷ മലയാളമാണ്. ആ അര്‍ത്ഥത്തിലും ലൊക്കേഷനുകളുടെ ധാരാളിത്തത്തിലും വിഷയത്തിന്റെ പ്രത്യേകതയിലും ഇതൊരു ‘ഇന്ത്യന്‍ സിനിമ’ ആണെന്നു പറയാം.
ഈ സിനിമയുടെ റീമേക്ക് അവകാശം പൃഥ്വിരാജ് വാങ്ങി എന്നതാണ് കൌതുകമുണര്‍ത്തുന്ന വാര്‍ത്ത. പൃഥ്വിയുടെ ലക്ഷ്യം ‘വീട്ടിലേക്കുള്ള വഴി’ ഹിന്ദിയില്‍ റീമേക്ക് ചെയ്യുക എന്നതാണ്. ഹിന്ദി പതിപ്പ് പൃഥ്വി തന്നെ സംവിധാനം ചെയ്യുമെന്നും സൂചനയുണ്ട്.
എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കാന്‍ പൃഥ്വിരാജ് തയ്യാറായില്ല. “ഞാന്‍ തന്നെ ഈ സിനിമ സംവിധാനം ചെയ്യുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. പക്ഷേ ഈ സിനിമ ഒരു വലിയ ക്യാന്‍വാസില്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മലയാളത്തില്‍ ഈ സിനിമ ചെയ്യാവുന്നതിന്റെ പരമാവധി ഭംഗിയായി ഡോ. ബിജു ചെയ്തിട്ടുണ്ട്. എന്നാല്‍ ഹിന്ദിയില്‍ ആകുമ്പോള്‍ ഈ സിനിമ കൂടുതലായി റീച്ച് ആകും. ബജറ്റിന്റെ കാര്യത്തിലും വ്യാപ്തി കൂടും” - പൃഥ്വി പറയുന്നു.
അടുത്ത വര്‍ഷം എന്തായാലും ഒരു സിനിമ സംവിധാനം ചെയ്യണമെന്ന തീരുമാനത്തിലാണ് പൃഥ്വിരാജ്. അത് ‘വീട്ടിലേക്കുള്ള വഴി’യുടെ ഹിന്ദി റീമേക്ക് ആകുമോ എന്നേ അറിയാനുള്ളൂ.
വീട്ടിലേക്കുള്ള വഴി ഒരു യാത്രയുടെ കഥയാണ്. ഡല്‍ഹിയില്‍ നടന്ന ഒരു തീവ്രവാദി ആക്രമണത്തില്‍ മനുഷ്യബോംബായി വരുന്ന സ്ത്രീ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാകുന്നു. പൃഥ്വിരാജിന് ഒരു ജയില്‍ ഡോക്ടറുടെ വേഷമാണ് ചിത്രത്തില്‍. അവള് മരിക്കുന്നതിന് മുമ്പ് ഡോക്ടറോട് ഒരുകാര്യം ആവശ്യപ്പെടുന്നു - കേരളത്തിലുള്ള തന്റെ മകനെ അവന്റെ അച്ഛനെ ഏല്‍പ്പിക്കണം.
അവളുടെ മകനെയും കൊണ്ട് അവന്റെ അച്ഛനെ തേടിയുള്ള യാത്രയാണ് ഈ സിനിമയുടെ പ്രമേയം. കേരളം, ഡല്‍ഹി, മുംബൈ, അജ്മീര്‍, പുഷ്കര്‍, ജോധ്പൂര്‍, ജയ്സാല്‍മീര്‍, കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലായാണ് വീട്ടിലേക്കുള്ള വഴി ചിത്രീകരിച്ചത്.