‘താങ്ക് യു’ - പ്രേക്ഷകര്‍ നന്ദി പറയുന്നില്ല!

അനീസ് അഹമ്മദ് എ കെ

WEBDUNIA|
PRO
‘എ വെനസ്ഡേ’ എന്നൊരു ഹിന്ദിച്ചിത്രം വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും. നസറുദ്ദീന്‍ ഷായും അനുപം ഖേറും ചേര്‍ന്ന് അഭിനയിച്ചത്. നീരജ് പാണ്ഡെ സംവിധാനം ചെയ്ത ആ സിനിമ ഏറെ ശ്രദ്ധേയമായിരുന്നു. അതല്ലെങ്കില്‍ അതിന്‍റെ റീമേക്ക് തമിഴില്‍ വന്നിട്ടുണ്ട്. ‘ഉന്നൈപ്പോല്‍ ഒരുവന്‍’ - മോഹന്‍ലാലും കമല്‍ഹാസനും ഒന്നിച്ച സിനിമ.

ഈ സിനിമയില്‍ ഏതെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ ‘താങ്ക് യു’ എന്ന പുതിയ സിനിമ കാണുന്നതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും നേട്ടമുണ്ടാകില്ല. നസറുദ്ദീന്‍ ഷായും കമല്‍ഹാസനും അനശ്വരമാക്കിയ കോമണ്‍മാന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ഒരു സവിശേഷതയെന്ന് വേണമെങ്കില്‍ പറയാവുന്നത്.

തിരുവനന്തപുരം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ബോംബ് വച്ച ശേഷം നമ്മുടെ പേരില്ലാത്ത കോമണ്‍‌മാനും പൊലീസ് കമ്മീഷണറും(മൈന എന്ന തമിഴ് ചിത്രത്തിലെ സേതു) നടത്തുന്ന ക്യാറ്റ് ആന്‍റ് മൌസ് കളിയാണ് ‘താങ്ക് യു’വിന്‍റെ പ്രമേയം.

അടുത്ത പേജില്‍ - ഉപരിതല സ്പര്‍ശിയായ ആഖ്യാനം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :