ശരിക്കും നോക്കേണ്ടത് മേനോന്‍

KBJKBJ
ബാലചന്ദ്ര മേനോന്‍റെ പുതിയ ചിത്രമായ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന ചിത്രത്തിന്‍റെ ഒറ്റ നിര്‍വ്വചനം മോശമായ തിരക്കഥയില്‍ ശ്രദ്ധയില്ലാത്ത സംവിധാനം എന്നാണ്. ഒന്ന് പിന്നോട്ട് നോക്കി സമീപകാലത്തെ ചിത്രങ്ങളുടെ അനുഭവം മനസ്സിലാക്കിയ ശേഷം വേണമായിരുന്നു മേനോന്‍ പുതിയ ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താന്‍.

എണ്‍പതുകളിലും തൊണ്ണൂറുകളിലും നല്ല പടങ്ങളുണ്ടാക്കി കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കാന്‍ ബാലചന്ദ്ര മേനോന് കഴിഞ്ഞിരുന്നു എന്നത് സത്യം തന്നെ. എന്നാല്‍ മുന്‍കാല പ്രതാപമൊന്നും പ്രേക്ഷകന് ബാധകമല്ലെന്ന് മനസ്സിലാക്കിയാല്‍ നന്ന്. ‘കൃഷ്ണാ ഗോപാല കൃഷ്ണാ’ എന്ന ചിത്രം മുതല്‍ പ്രേക്ഷകരെ മടുപ്പിക്കുക എന്നത് ഒരു ശീലമാക്കിയിരിക്കുന്ന ബാലചന്ദ്രമേനോന്‍ കാലത്തിന് അനുസൃതമായി ചിത്രം എടുക്കാന്‍ തനിക്കറിയില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കി.

അക്ഷേപ ഹാസ്യമെന്ന പേരില്‍ കോമഡിയും ഡ്രാമയും സെന്‍റിമെന്‍‌സുമെല്ലാം കൂട്ടിക്കുഴച്ച് ഒരു അവിയല്‍ പ്രേക്ഷകന് മുന്നില്‍ വയ്‌ക്കാനുള്ള ശ്രമമാണ് ചിത്രം. എന്നാല്‍ സമീപകാല രാഷ്ട്രീയത്തിലെ ചില സംഭവങ്ങള്‍ മേനോന് രോഷമുണ്ടെന്ന് മാത്രം വ്യക്തമാണ്. അഴിമതിക്കാരനായ സദാശിവനെന്ന മുഖ്യമന്ത്രിയെ എങ്ങനെ നന്നാക്കുന്നു എന്നതാണ് കഥ. ‘കാട്ടിലെ തടി തേവരുടെ ആന’ എന്ന ജഗതി ചിത്രത്തെ ഈ ചിത്രം ഓര്‍മ്മിപ്പിക്കുന്നുണ്ടെങ്കില്‍ തികച്ചും സ്വാഭാവികം.

രാഷ്ട്രീയത്തിലെ പുതിയ താരം വെട്ടിക്കാട് സദാനന്ദനെയും(ജനാര്‍ദ്ധനന്‍) കുടുംബത്തെയും കാണിച്ചു തരുന്നതിലൂടെ ആണ് ചിത്രം തുടങ്ങുന്നത്. മുഖ്യമന്ത്രി സദാശിവന്‍റെ (ജഗതി) മൂത്ത സഹോദരനാണ് സദാനന്ദന്‍. പുത്രി പാര്‍വ്വതി( പുതുമുഖം സാറ), സഹോദരന്‍ സദ്ഗുണന്‍(ഇന്ദ്രന്‍സ്), സഹോദരി അളിയന്‍ ഒക്കെ ചേര്‍ന്ന കുടുംബമാണ് സദാനന്ദന്‍റേത്. ശിവന്‍ (ജയസൂര്യ) എന്ന പുത്രനെ നല്‍കിയ ശേഷം മരിച്ചു പോയ ഒരു സഹോദരി കൂടി സദാനന്ദനുണ്ട്.

ജീവിതത്തില്‍ ഒരു നന്‍‌‌മയും ബാക്കി വയ്‌ക്കാതെ, ജീവിതമൂല്യങ്ങള്‍ക്ക് തരി വിലയും കല്‍പ്പിക്കാതെ സദാ തെറ്റുകളും അഴിമതിയും ദുരാഗ്രഹവുമായി നടക്കുന്ന സദാശിവനെ നല്ലവനായ സദാനന്ദന് ഇഷ്ടമേയല്ല. എന്നാല്‍ കുടുംബത്തിലെ മറ്റ് ആള്‍ക്കാര്‍ക്ക് സദാനന്ദന്‍റെ കാഴ്ചപ്പാടുകളോട് യോജിക്കാനാകാത്തതിനാല്‍ അയാള്‍ ഒറ്റപ്പെട്ടു പോകുകയാണ്.
KBJKBJ


WEBDUNIA|
തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി നല്ല ശമരിയാക്കാരന്‍റെ വേഷത്തില്‍ സദാശിവന്‍ സ്വന്തം പട്ടണത്തിലേക്ക് തിരിച്ചു വരികയാണ്. ജീവിക്കാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലാത്ത ശിവന്‍ അമ്മാവനെ ജയിപ്പിക്കുന്നതിനായി എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ താന്‍ ഏറെ സ്നേഹിക്കുന്ന അമ്മാവന്‍റെ വീട്ടില്‍ അയാള്‍ നേരിട്ടത് താന്‍ ജീവിതത്തില്‍ ഏറ്റവും വെറുക്കുന്ന കാര്യങ്ങളാണ്. അതോടെ മനസ്സ് മടുത്ത അവന്‍ അവിടെ നിന്നും പോകുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :