പുതിയ സമീപനത്തില്‍ പ്രേക്ഷരെ ബോറഡിപ്പിക്കാതെ സിനിമയെടുക്കാനുള്ള തത്രപ്പാടാണ് പുതുമുഖ സംവിധായകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. കുടുംബ കഥയെടുക്കണോ സസ്പെന്‍സ് ത്രില്ലര്‍ വേണമോ ഇനി അതുമല്ല കോമഡി ചിത്രങ്ങള്‍ വേണമോ എന്ന ഒരു തുടക്കക്കാരന് സംവിധായകന്റെ സംശയമാണ് പുതിയ ചിത്രമായ പച്ചമരത്തണലില്‍.
ഒരു ചെറിയ കഥ പറഞ്ഞു തീര്‍ക്കാനായി അവിയലിനുള്ള ശ്രമമാണ് കന്നി സംരംഭത്തില്‍ ഭദ്രന്റെ അസിസ്റ്റന്റായി വന്ന് സ്വതന്ത്ര സംവിധായകനായി തീര്‍ന്ന ലിയോ തദേവൂസ് നടത്തിയത്. തുടക്കകാരന്റെ ഒട്ടേറെ പിഴവുകള്‍ ഉണ്ടെങ്കിലും അത്രയധികം മോശമാക്കാതെ കാര്യം പുതിയ ഒരനുഭവം നല്കാന് സംവിധായകന് കഴിയുന്നുണ്ട്.
പുതുമയൊന്നും നല്കാന് കഴിയുന്നില്ലെങ്കിലും താമാശപ്പടങ്ങള് എന്ന പെരില്‍ വരുന്ന ചിത്രങ്ങള്‍ക്കിടയില്‍ ഒരു കുടുംബ കഥ കാണുന്നതിന്റെ വ്യത്യസ്തത ചിത്രം അനുസ്മരിപ്പിക്കുന്നു. എന്നാല്‍ കഥ പറഞ്ഞു തീര്‍ക്കാനായി അനാവശ്യമായ കാര്യങ്ങള്‍ പറഞ്ഞ് വലിച്ചു നീട്ടുന്നത് ഒഴിവാക്കേണ്ടത് തന്നെയാണ്. പ്രത്യേകിച്ചും ഇന്റര്‍വെല്‍ വരെ മുഷിപ്പിക്കാതെ നീങ്ങുന്ന ചിത്രം അതു കഴിയുന്നതോടെ ഇഴഞ്ഞു തുടങ്ങുന്നു. ഫ്ലാഷ് ബാക്കും ബോറടിപ്പിക്കുന്നു.
കുടുംബ കഥ എന്ന നിലയില്‍ പ്രമുഖ കാര്‍ട്ടൂണിസ്റ്റ് സച്ചി എന്ന സച്ചിദാനന്ദന്റേയും ഭാര്യ അനു (പ്ത്മപ്രിയ) വിന്റെയും മകള്‍ സ്നേഹ (അഹാന)യുടേയും കഥയാണ് ‘പച്ചമരത്തണല്‍’. സച്ചി കുട്ടിയേയും കൊണ്ട് പരസ്യചിത്ര ചിത്രീകരണത്തിന്
PRO
PRO
പോകുന്നു. ഒരു ബസ് യാത്രയ്ക്കിടയില്‍ കുട്ടിയെ കാണാതാകുന്നു.
ഇവിടം മുതല്‍ ചിത്രം സസ്പെന്‍സ് ത്രില്ലറിലെക്ക് മാറുകയാണ്. കുട്ടിയേ തേടിയുള്ള അന്വേഷണത്തിന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വെങ്കി (നാസര്‍) എത്തുന്നു. അതോടെ സിനിമ വഴിത്തിരിവിലെത്തുന്നു. സ്നേഹ അവരുടെ സ്വന്തം മകളെല്ലെന്നും എടുത്തു വളര്‍ത്തിയ കുട്ടിയാണെന്നും വെളിപ്പെടുകയാണ്.
ഇടവേളക്ക് ശേഷം സച്ചി എന്ന കഥാപാത്രം ഈ കഥ വിവരിക്കുകയാണ്. അവളെ കോയമ്പത്തൂര്‍ സ്ഫോടനസ്ഥലത്ത് നിന്ന് സച്ചി എടുത്തുവളര്‍ത്തിയതാണ്. കുട്ടിയുടെ യഥാര്‍ത്ഥ അച്ഛന് (ലാല്‍) ആണ് കുട്ടിയെ തട്ടികൊണ്ട് പോയത്. യഥാര്‍ത്ഥ അച്ഛന് വളര്ത്തച്ഛന് കുട്ടിയെ കൈമാറുന്നതോടെ സിനിമ അവസാനിക്കുന്നു.
ശ്രീനിവാസനും പത്മപ്രിയയ്ക്കും സാധാരണയില്‍ കവിഞ്ഞ വെല്ലുവിളിയൊന്നും ചിത്രം നല്‍കുന്നില്ല. നാസറിന്റെ വെങ്കി മികച്ചു നില്ക്കുമ്പോള് ലാലു അലക്സിന്റെ ആല്‍ഫിയോ ബിജുക്കുട്ടന്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ക്കൊന്നും പുതുമ ചെയ്യാനാകുന്നില്ല. കോമഡി ഉണ്ടാക്കാന്‍ നടത്തുന്ന ശ്രമങ്ങളും വേണ്ട വണ്ണം ഏശുന്നുണ്ടോ എന്ന കര്യം സംശയമാണ്. മനോജ് പിള്ളയുടെ ഛായാഗ്രഹണവും രഞ്ജന്‍ ഏബ്രഹാമിന്റെ എഡിറ്റിങ്ങും ചിത്രത്തിന് ജീവന് നല്കുന്നു.