കമല്‍ ‘പണ്ടേപ്പോലെ’ ഫലിച്ചില്ല

PRO
കമല്‍...കമല്‍...കമല്‍..എവിടെത്തിരിഞ്ഞു നോക്കിയാലും കമല്‍ തന്നെ. ആരാധനയോടെ കമലിന്‍റെ ‘അവതാര കഥ’ കാഴ്ചയിലും ചേതനയിലും ഉള്‍ക്കൊള്ളാനെത്തുന്ന പ്രേക്ഷകര്‍ക്ക് ദശാവതാരം പ്രത്യേകിച്ച് ഒന്നും നല്‍കുന്നില്ല. പ്രതീക്ഷിച്ചതു ലഭിക്കാതെ പ്രേക്ഷകര്‍ക്ക് തിയേറ്റര്‍ വിട്ടിറങ്ങേണ്ടി വരുമെന്നതാണ് ദു:ഖ സത്യം!

മാറിവരുന്ന വേഷങ്ങളും കാ‍ലങ്ങളും വിസ്മയമുണര്‍ത്തി കഥയായി, കാര്യങ്ങളായി പ്രേക്ഷകരിലേക്ക് പെയ്തിറങ്ങുന്നില്ല. കമല്‍ നല്ലൊരു സാങ്കേതിക ജ്ഞാനിയാണ്, നല്ലൊരു സംഘാടകനാണ് ഒപ്പം നല്ലപോലെ സ്വപ്നം കാണാന്‍ കഴിയുന്നയാളും.പക്ഷേ, ദശാവതാരത്തിനായി കണ്ട സ്വപ്നം വേണ്ടത്ര ഫലിച്ചില്ല.

പന്ത്രണ്ടാം നൂറ്റാണ്ടിലാണ് കഥ തുടങ്ങുന്നത്. വിഷ്ണുഭക്തനായ രംഗരാജ നമ്പിയുടെ (കമല്‍) ഭക്തി കുലോത്തുംഗ ചോഴന്‍റെ അപ്രീതിക്ക് കാരണമാവുന്നു. ചോഴന്‍ രംഗരാജ നമ്പിയെ വിഗ്രഹത്തോടൊപ്പം കടലില്‍ കെട്ടിത്താഴ്ത്തുന്നു. ഭര്‍തൃ വിയോഗത്തില്‍ മനം നൊന്ത് നമ്പിയുടെ ഭാര്യ കോതൈ (അസിന്‍) ആത്മാഹൂതി ചെയ്യുന്നു.

PRATHAPA CHANDRAN|
കഥയ്ക്ക് ഇവിടെ പെട്ടെന്നൊരു തിരിവുണ്ടാവുന്നു. അമേരിക്കയില്‍ ജോലിചെയ്യുന്ന ഡോ.ഗോവിന്ദിലേക്കാണ്( കമല്‍) ക്യാമറ തിരിയുന്നത്. ഗോവിന്ദ് മാരകമായ ഒരു വൈറസിനെ കണ്ടുപിടിക്കുന്നു. ഇതെകുറിച്ച് ജോര്‍ജ്ജ് ബുഷ് (കമല്‍) അടക്കമുള്ള അമേരിക്കന്‍ ഭരണകര്‍ത്താക്കളും അറിയുന്നു. എന്നാല്‍, വിനാശകരമായ പ്രവര്‍ത്തങ്ങള്‍ക്ക് ഗോവിന്ദിന്‍റെ കണ്ടുപിടുത്തം ഉപയോഗപ്പെടുത്താനാണ് ബോസിന്‍റെ നിശ്ചയം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :