മികച്ച പ്രതികരണവുമായി മോഹന്‍ലാലിന്റെ 12th Man

രേണുക വേണു| Last Modified വെള്ളി, 20 മെയ് 2022 (08:17 IST)

ഒ.ടി.ടി.പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ജീത്തു ജോസഫ് ചിത്രം 12th Man പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണം നേടുന്നു. മോഹന്‍ലാല്‍ നായകനായ ചിത്രം മുഴുനീള സസ്‌പെന്‍സ് ത്രില്ലറാണ്. പതിഞ്ഞ താളത്തില്‍ തുടങ്ങി പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കുകയാണ് ചിത്രമെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

11 സുഹൃത്തുക്കള്‍ ഗെറ്റ് ടുഗെദറിനായി ഒത്തുചേരുന്ന ഒരു ബംഗ്ലാവിലേക്ക് അപ്രതീക്ഷിത അതിഥിയായി മോഹന്‍ലാലിന്റെ കഥാപാത്രമെത്തുന്നതോടെയാണ് സിനിമയുടെ പേസ് മാറുന്നത്. പിന്നീടങ്ങോട്ട് നല്ല രീതിയില്‍ പ്രേക്ഷകരെ ചിത്രം എന്‍ഗേജ് ചെയ്യിപ്പിക്കുകയും ഒരു നല്ല ത്രില്ലര്‍ സ്വഭാവത്തിലേക്ക് മാറുകയും ചെയ്യുന്നു. പൂര്‍ണമായി ഒരു ഒ.ടി.ടി. മെറ്റീരിയിലാണ് ചിത്രമെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

കെ.ആര്‍.കൃഷ്ണ കുമാറാണ് ചിത്രത്തിന്റെ തിരക്കഥ. നിര്‍മ്മാണം ആന്റണി പെരുമ്പാവൂര്‍. ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, ശിവദ, അനുശ്രീ, രാഹുല്‍ മാധവ്, അനു സിത്താര, ലിയോണ ലിഷോയ്, പ്രിയങ്ക നായര്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :