Meppadiyan review: ട്വിസ്റ്റുകള്‍ പ്രതീക്ഷിച്ച് 'മേപ്പടിയാന്‍' കാണാന്‍ പോകരുത്,ഇന്ദ്രന്‍സിനെ വെറുക്കും, കാണാം പുതിയൊരു ഉണ്ണിമുകുന്ദനെ

കെ ആര്‍ അനൂപ്| Last Modified ശനി, 15 ജനുവരി 2022 (08:53 IST)

ഒരു കുഞ്ഞ് വര്‍ക്ക് ഷോപ്പും വിവാഹത്തിലേക്ക് എത്തിനില്‍ക്കുന്ന പ്രണയവും കുടുംബവും ഒക്കെയായി സന്തോഷത്തോടെയാണ് ജയകൃഷ്ണന്റെ ജീവിതം മുന്നോട്ട് പോകുന്നത്.തടസ്സങ്ങള്‍ ഒന്നുമില്ലാതെ ശാന്തമായി ഒഴുകുന്ന ഒരു നദി പോലെ മുന്നോട്ടുപോകുന്ന ജയകൃഷ്ണന്റെ ജീവിതത്തിലേക്ക് അവന്‍ പോലുമറിയാതെ പ്രശ്‌നങ്ങള്‍ കടന്നു വരുന്നു.കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു പോകുമ്പോള്‍ ഒരു സാധാരണക്കാരന്‍ ചെയ്യുന്നതെല്ലാം ജയകൃഷ്ണനും ചെയ്യുന്നു.


നാട്ടുകാരനും പരിചയക്കാരനുമായ ഒരാള്‍ ജയകൃഷ്ണനെ ഒരു കുഴിയില്‍ ചാടിക്കുകയും അതില്‍നിന്ന് തിരിച്ചുകയറാന്‍ ജയകൃഷ്ണന്‍ നടത്തുന്ന ശ്രമങ്ങളുമാണ് സിനിമ പറയുന്നത്. ചിലപ്പോള്‍ നമ്മളില്‍ പലരും അനുഭവിച്ചതും ഇനി വരാന്‍ സാധ്യതയുള്ളതുമായ പ്രശ്‌നങ്ങളിലൂടെയാണ് ജയകൃഷ്ണനും കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ സിനിമയെ നമുക്ക് ഒപ്പം കൊണ്ടുപോകാന്‍ പറ്റും.

മലയാള സിനിമ അങ്ങനെയൊന്നും കടന്നുചെല്ലാത്ത കഥയും പശ്ചാത്തലവുമാണ് എടുത്തുപറയേണ്ട ഒരു കാര്യം. കോടതിയും പോലീസും ഒക്കെ സിനിമയില്‍ വന്നു പോകുന്നുണ്ട്.

കാണാം പുതിയൊരു ഉണ്ണി മുകുന്ദനെ

മലയാളത്തിന്റെ മസില്‍ അളിയനായ ഉണ്ണിമുകുന്ദന് മാസ് വേഷങ്ങള്‍ മാത്രമേ ചേരൂ വിമര്‍ശനം ജയകൃഷ്ണന്‍ എന്ന ഒറ്റ കഥാപാത്രത്തിലൂടെ മാറ്റാന്‍ നടനായി. തനി നാട്ടിന്‍പുറത്തുകാരന്‍. അടിയും ഇടിയും പൊടിയും പറക്കാതെ ജയകൃഷ്ണന് തന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ പ്രതിസന്ധിയെ മറികടക്കുന്നു.

ഇന്ദ്രന്‍സിനെ വെറുക്കും

ഇന്ദ്രന്‍സ് 'അഷ്റഫ് അലിയാര്‍' എന്ന കഥാപാത്രത്തെ സിനിമ കാണുമ്പോള്‍ വെറുപ്പ് തോന്നിയേക്കാം. ശാന്ത സ്വഭാവം ഉള്ളവന്‍ ആണെങ്കിലും സാഹചര്യം മുതലാക്കി പണം സ്വന്തമാക്കാനുള്ള വിദ്യ അയാള്‍ക്കറിയാം.

കുണ്ടറ ജോണിയും സൈജു കുറുപ്പും കോട്ടയം രമേഷും അജു വര്‍ഗീസും തിളങ്ങി.നായികയായെത്തിയ അഞ്ജു കുര്യനും മികച്ച പ്രകടനം കാഴ്ചവെച്ചു.

നവാഗതനായ വിഷ്ണു മോഹന് മേപ്പടിയാന്‍ നല്ലൊരു തുടക്കം തന്നെ നല്‍കി.ക്യാമറാ ?ഗിമ്മിക്കുകളോ ?ഗ്രാഫിക്‌സ് വര്‍ണവിസ്മയങ്ങളോ ഇല്ലാത്ത ഒരു കുഞ്ഞ് നല്ല പടമാണ് മേപ്പടിയാന്‍. ധൈര്യത്തോടെ സിനിമ കാണാന്‍ തിയേറ്ററുകളില്‍ പോകാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :