Malaikottai Vaaliban Review: ഫ്‌ളാറ്റായി പോയ മാസ് രംഗങ്ങള്‍, ഉടനീളം ഇമോഷണല്‍ ഡ്രാമ; പ്രേക്ഷകരെ പൂര്‍ണമായി തൃപ്തിപ്പെടുത്താതെ വാലിബന്‍

അമര്‍ ചിത്ര കഥ പോലെ പ്രേക്ഷകരെ പൂര്‍ണമായി ഫാന്റസി മൂഡിലേക്ക് എത്തിക്കാനുള്ള പ്ലോട്ട് മലൈക്കോട്ടൈ വാലിബന് ഉണ്ടായിരുന്നു

Mohanlal - Malaikottai Vaaliban
രേണുക വേണു| Last Modified വ്യാഴം, 25 ജനുവരി 2024 (12:24 IST)

Review: മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'മലൈക്കോട്ടൈ വാലിബന്‍' തിയറ്ററുകളില്‍. വലിയ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയെങ്കിലും ആദ്യ പ്രദര്‍ശനം പൂര്‍ത്തിയാകുമ്പോള്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. മലൈക്കോട്ടൈ വാലിബന്‍ എന്ന അതിശക്തനായ യോദ്ധാവിനെ ഒരേസമയം മാസായും ക്ലാസായും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ സംവിധായകന്‍ പൂര്‍ണമായി വിജയിച്ചില്ല. റിലീസിനു മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടതു പോലെ ഉടനീളം ഇമോഷണല്‍ ഡ്രാമയെന്ന പേസിലാണ് ചിത്രം മുന്നോട്ടു പോകുന്നത്.

അമര്‍ ചിത്ര കഥ പോലെ പ്രേക്ഷകരെ പൂര്‍ണമായി ഫാന്റസി മൂഡിലേക്ക് എത്തിക്കാനുള്ള പ്ലോട്ട് മലൈക്കോട്ടൈ വാലിബന് ഉണ്ടായിരുന്നു. പരീക്ഷണ സിനിമകളിലൂടെ ശ്രദ്ധ നേടിയ ലിജോയുടെ ലക്ഷ്യവും അത് തന്നെയായിരുന്നു. എന്നാല്‍ തിരക്കഥ, സംഭാഷണം, പശ്ചാത്തല സംഗീതം എന്നിവിടങ്ങളിലെല്ലാം നൂറ് ശതമാനം മികവ് പുലര്‍ത്താന്‍ ചിത്രത്തിനു സാധിച്ചില്ല. ഇക്കാരണം കൊണ്ട് തന്നെ മലൈക്കോട്ടൈ വാലിബന്‍ ഒരു ശരാശരി സിനിമ അനുഭവം മാത്രം സമ്മാനിക്കുന്നു.

മലൈക്കോട്ടൈ വാലിബന്റെ ഇന്‍ട്രോ സീനില്‍ തിയറ്റര്‍ കുലുങ്ങുമെന്നാണ് അസോസിയേറ്റ് ഡയറക്ടറായ ടിനു പാപ്പച്ചന്‍ റിലീസിനു മുന്‍പ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ അത്തരത്തിലൊരു അഡ്രിനാലിന്‍ റഷ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ ഇന്‍ട്രോ സീനിന് സാധിച്ചിട്ടില്ല. വാലിബനെന്ന ശക്തനായ യോദ്ധാവിന് നല്‍കിയിരിക്കുന്ന ആമുഖം അടക്കം വളരെ ഫ്‌ളാറ്റായി പോയി. അതുകൊണ്ട് തന്നെ ഇന്‍ട്രോ സീന്‍ അടക്കം പല ഫൈറ്റ് രംഗങ്ങളും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലേക്ക് എത്തിയിട്ടില്ല. വളരെ സ്ലോ പേസിലാണ് ഫൈറ്റ് രംഗങ്ങള്‍ പോലും ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. നാടകങ്ങളെ ഓര്‍മപ്പെടുത്തുന്ന തരത്തിലുള്ള സംഭാഷണങ്ങള്‍ സിനിമയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വാലിബന്റെ ഡയലോഗുകള്‍ പോലും മിക്കയിടത്തും ഒരു അമേച്വര്‍ നാടകത്തെ ഓര്‍മിപ്പിക്കുന്ന വിധത്തിലാണ്.

Mohanlal in Malaikottai Vaaliban" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2024-01/18/full/1705587077-8238.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Malaikottai Vaaliban" width="600" />
Malaikottai Vaaliban

അവസാന പത്ത് മിനിറ്റാണ് സിനിമ പൂര്‍ണമായി പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കുന്നത്. അവസാന സീനുകളില്‍ കഥാപാത്രങ്ങള്‍ തമ്മിലുള്ള ആത്മസംഘര്‍ഷങ്ങള്‍ അവതരിപ്പിക്കുന്നതിലും രണ്ടാം ഭാഗത്തിലേക്കുള്ള സാധ്യത തുറന്നിടുന്നതിലും സംവിധായകന്‍ ഒരുപരിധി വരെ വിജയിച്ചിട്ടുണ്ട്. അവസാന പത്ത് മിനിറ്റില്‍ ഹരീഷ് പേരടിയുടെ ഡയലോഗ് ഡെലിവറിയും പെര്‍ഫോമന്‍സും മികച്ചുനിന്നു. ഒരേ പശ്ചാത്തല സംഗീതം തന്നെ ആവര്‍ത്തിച്ചു കേള്‍ക്കേണ്ടി വരുന്നത് അരോജകമാണ്. പശ്ചാത്തല സംഗീതത്തെ കൃത്യമായി പ്ലേസ് ചെയ്യുന്നതില്‍ സംവിധായകനും സംഗീത സംവിധായകന്‍ പ്രശാന്ത് പിള്ളയും പരാജയപ്പെട്ടു.

വാലിബനിലെ ഏറ്റവും മികച്ച ഫാക്ടര്‍ സിനിമാട്ടോഗ്രഫിയാണ്. ഓരോ ഫ്രെയിമും പ്രേക്ഷകര്‍ക്ക് പുതുമ നല്‍കുന്നുണ്ട്. ക്യാമറ കൈകാര്യം ചെയ്ത മധു നീലകണ്ഠന്‍ കൈയടി അര്‍ഹിക്കുന്നു. ചിത്രത്തിന്റെ കളര്‍ ഗ്രേഡിങ്ങും മികച്ചതായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

കേരളത്തിലുള്ളത് 102 പാകിസ്ഥാൻ പൗരന്മാർ, ഉടൻ തിരിച്ചുപോകാൻ ...

കേരളത്തിലുള്ളത് 102 പാകിസ്ഥാൻ പൗരന്മാർ, ഉടൻ തിരിച്ചുപോകാൻ നിർദേശം
സിന്ധുനദീജല കരാര്‍ സസ്‌പെന്‍ഡ് ചെയ്തതുള്‍പ്പടെയുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനവും. ...

ഭീകരവാദികളെ സഹായിക്കാറുണ്ടെന്ന് വെളിപ്പെടുത്തി പാക് ...

ഭീകരവാദികളെ സഹായിക്കാറുണ്ടെന്ന് വെളിപ്പെടുത്തി പാക് പ്രതിരോധ മന്ത്രി; പാക്കിസ്ഥാന്‍ ആണവായുധം കൈവശമുള്ള രാജ്യമാണെന്ന് ഇന്ത്യ ഓര്‍മിക്കണമെന്ന് മുന്നറിയിപ്പ്
ഇസ്ലാമാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതിരോധ മന്ത്രി കാര്യം വെളിപ്പെടുത്തിയത്.

India - Pakistan Conflict: പെഹൽഗാമിൽ അക്രമണം നടത്തിയവർ ...

India - Pakistan Conflict:  പെഹൽഗാമിൽ അക്രമണം നടത്തിയവർ സ്വാതന്ത്ര്യസമര സേനാനികൾ, ഭീകരാക്രമണത്തെ പ്രശംസിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി
ഇസ്ലാമാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇഷാഖ് ദാറിന്റെ പ്രതികരണം.

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്‍ അന്തരിച്ചു

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്‍ അന്തരിച്ചു
ഈ കാലത്താണ് ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ പ്രാരംഭ ആലോചനകള്‍ നടന്നത്.

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ, ...

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട് നാലിടങ്ങളില്‍
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന ...