ആഷിഖ് അബുവിന്റെ 'റൈഫിൾ ക്ലബ്' എങ്ങനെ? ആദ്യ പ്രതികരണങ്ങൾ

നിഹാരിക കെ.എസ്| Last Modified വ്യാഴം, 19 ഡിസം‌ബര്‍ 2024 (14:54 IST)
ആഷിഖ് അബു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് റൈഫിൾ ക്ലബ്ബ്. ചിത്രം ഇന്നാണ് റിലീസ് ആയത്. ചിത്രത്തിന്റെ ആദ്യ ഷോകൾ കഴിയുമ്പോൾ മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സംവിധാന മികവും മേക്കിങുമെല്ലാം ഒന്നിനൊന്ന് മികച്ചതായാണ് അഭിപ്രായം. ചിത്രത്തിന്റെ ഫസ്റ്റ് ഹാഫിന് പിന്നാലെ തന്നെ മികച്ച റിപ്പോർട്ടുകളായിരുന്നു പുറത്തുവന്നത്.

ശ്രീ ഗോകുലം മൂവീസ് ഡ്രീം ബിഗ് ഫിലിംസ് വഴി വിതരണം ചെയ്യുന്ന ചിത്രം ഇന്നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തിയത്. ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ തിളങ്ങി നില്കുകയാണ് ചിത്രത്തിൽ എന്നാണ് പ്രേക്ഷകർ പറയുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയിലറും ഗാനങ്ങളും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

തികച്ചും ഒരു റെട്രോ സ്റ്റൈൽ സിനിമയായാണ് ചിത്രം എത്തുന്നത്. ഗൺ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പഠിക്കാനായി വിനീത്കുമാർ അവതരിപ്പിക്കുന്ന കഥാപാത്രം ദിലീഷ് പോത്തന്റെ അടുത്തെത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഒ പി എം സിനിമാസിൻറെ ബാനറിൽ ആഷിഖ് അബു, വിൻസൻറ് വടക്കൻ, വിശാൽ വിൻസൻറ് ടോണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണവും ആഷിഖ് അബു തന്നെയാണ് നിർവഹിക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :