ശരാശരിക്ക് മുകളില്‍ ഒതുങ്ങി 'ബ്രോ ഡാഡി'; പൃഥ്വിരാജിന്റെ ഉന്നം കുടുംബ പ്രേക്ഷകര്‍

രേണുക വേണു| Last Modified ബുധന്‍, 26 ജനുവരി 2022 (22:40 IST)

പ്രേക്ഷക പ്രതീക്ഷകളെ കാത്ത് മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി. ജനുവരി 26 അര്‍ധരാത്രി 12 ന് ഡിസ്നി ഹോട്ട്സ്റ്റാറിലാണ് ബ്രോ ഡാഡി റിലീസ് ചെയ്തത്. കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ശരാശരിക്ക് മുകളിലുള്ള സിനിമയെന്ന് ബ്രോ ഡാഡിയെ ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാം.

ട്രെയ്ലറില്‍ നിന്നും ടീസറുകളില്‍ നിന്നും പ്രേക്ഷകന് സിനിമയുടെ വണ്‍ലൈന്‍ കഥ മനസിലായിരുന്നു. പ്രേക്ഷകന്റെ മുന്‍വിധികളെയെല്ലാം നീതീകരിക്കുന്ന വിധമാണ് സിനിമയുടെ കഥയും തിരക്കഥയും മുന്നോട്ട് പോകുന്നത്. ശരാശരി തിരക്കഥയെ വളരെ ലൈറ്റ് ഹെര്‍ട്ടഡ് ആയ കോമഡി ചിത്രമാക്കുന്നതില്‍ അഭിനേതാക്കളുടെ പ്രകടനത്തിന് വലിയ പങ്കുണ്ട്. മോഹന്‍ലാലും പൃഥ്വിരാജും അടക്കമുള്ള എല്ലാ താരങ്ങളും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. എങ്കിലും എടുത്തുപറയേണ്ടത് ലാലു അലക്സിന്റെ ഗംഭീര പ്രകടനമാണ്. സിനിമയുടെ ഗ്രാഫ് താഴുന്ന സന്ദര്‍ഭങ്ങളിലെല്ലാം ലാലു അലക്സ് സിനിമയെ പിടിച്ചുനിര്‍ത്തുന്നുണ്ട്.

മോഹന്‍ലാല്‍-പൃഥ്വിരാജ് കോംബോ സിനിമയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരിക്കുന്നു. രണ്ട് സൂപ്പര്‍താരങ്ങള്‍ അച്ഛനും മകനുമായി എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് അതൊരു കൗതുകം കൂടിയാണ്. പൃഥ്വിരാജ് എന്ന ബുദ്ധിമാനായ സംവിധായകന്‍ തുടക്കം മുതല്‍ സിനിമയെ ബൂസ്റ്റ് ചെയ്യാന്‍ പ്രയോഗിച്ചതും ആ തന്ത്രം തന്നെയാണ്.

എല്ലാ അര്‍ത്ഥത്തിലും കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന സിനിമയാകുമ്പോഴും അബോര്‍ഷന്‍ മഹാപാതകമാണെന്ന് പറഞ്ഞുവയ്ക്കുന്ന തരത്തിലുള്ള സീനുകള്‍ സിനിമയുടെ മെറിറ്റിനെ ചോദ്യം ചെയ്യുന്നു. പൃഥ്വിരാജിനെ പോലൊരു സംവിധായകനില്‍ നിന്ന് പുരോഗമന കാഴ്ചപ്പാടുള്ള പ്രേക്ഷകര്‍ ഒരിക്കലും ഇത് ആഗ്രഹിക്കുന്നില്ല.

പ്രേക്ഷകനെ എന്‍ഗേജ് ചെയ്യിപ്പിക്കുന്നത് ആദ്യ പകുതി തന്നെയാണ്. രണ്ടാം പകുതിയില്‍ പലപ്പോഴും ആദ്യ പകുതിയിലെ രസച്ചരട് പൊട്ടിപ്പോകുന്നുണ്ട്. അപ്പോഴും മോഹന്‍ലാലും പൃഥ്വിരാജും ലാലു അലക്സും ചേര്‍ന്ന് സിനിമയെ താങ്ങി നിര്‍ത്തുന്നു. സംവിധാന മികവില്‍ ലൂസിഫറിനേക്കാള്‍ താഴെയാണ് പൃഥ്വിരാജ് എന്ന സംവിധായകന്‍ ബ്രോ ഡാഡിയിലൂടെ അടയാളപ്പെടുത്തുന്നത്. കുറേ നാളുകളായി പ്രേക്ഷകന്‍ ആഗ്രഹിച്ചു കാത്തിരിക്കുന്ന വിന്റേജ് ലാലേട്ടന്‍ ഭാവങ്ങള്‍ ഇടയ്ക്കിടെ സ്‌ക്രീനില്‍ തെളിയുന്നതും ആരാധകര്‍ക്ക് തരക്കേടില്ലാത്ത വിരുന്നാകുന്നു.

റേറ്റിങ് 3/5



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് ...

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം
1991 ല്‍ ഒളിയമ്പുകള്‍ എന്ന സിനിമയിലൂടെയാണ് ഐശ്വര്യയുടെ അരങ്ങേറ്റം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ ...

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്
വിക്രം നായകനായെത്തിയ പാ.രഞ്ജിത്ത് സിനിമ തങ്കലാന്‍ ആണ് പാര്‍വതിയുടേതായി ഏറ്റവും ഒടുവില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

മുംബൈ പോലീസ് ചമഞ്ഞ് വെർച്വൽ തട്ടിപ്പ്: കർണാടക സ്വദേശി ...

മുംബൈ പോലീസ് ചമഞ്ഞ് വെർച്വൽ തട്ടിപ്പ്: കർണാടക സ്വദേശി പിടിയിൽ
പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ...

സംസ്ഥാന കായിക വകുപ്പിന് കീഴിലെ സ്പോർട്സ് സ്കൂളുകളിലേക്ക് ...

സംസ്ഥാന കായിക വകുപ്പിന് കീഴിലെ സ്പോർട്സ് സ്കൂളുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ബാസ്‌കറ്റ് ബോള്‍, ബോക്സിങ്, ഹോക്കി, ജൂഡോ, വോളിബോള്‍, റസ്ലിംഗ് എന്നീ കായിക ഇനങ്ങളിലേക്ക് ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 42 ലക്ഷം തട്ടിയ പ്രതികൾ ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 42 ലക്ഷം തട്ടിയ പ്രതികൾ പിടിയിൽ
നേഹ ഫാത്തിമ(25), സാരഥി (29) എന്നിവരെ വൈക്കം പോലീസാണ് ബംഗളൂരുവില്‍ നിന്ന് അറസ്റ്റ്

പത്തനംതിട്ട പീഡനക്കേസ്: ഇന്ന് അറസ്റ്റിലായവരില്‍ 3 പേര്‍ ...

പത്തനംതിട്ട പീഡനക്കേസ്: ഇന്ന് അറസ്റ്റിലായവരില്‍ 3 പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍, അന്വേഷണത്തിന് ഡിഐജി അജിത ബീഗത്തിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘം
പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലാകും അന്വേഷണസംഘം പ്രവര്‍ത്തിക്കുക. ...

തലസ്ഥാന നഗരിയിലെ ലോഡ്ജിൽ യുവതിയും യുവാവും മരിച്ച നിലയിൽ

തലസ്ഥാന നഗരിയിലെ ലോഡ്ജിൽ യുവതിയും യുവാവും മരിച്ച നിലയിൽ
സ്വകാര്യ ചാനലിലെ ജീവനക്കാരനായ കുമാര്‍ എന്ന ക്യാമറാമാനാണ് മരിച്ച യുവാവ്. കുമാറിനൊപ്പം ...